നടന്‍ നിര്‍മല്‍ ബെന്നി അന്തരിച്ചു

Spread the love

നടൻ നിർമൽ ബെന്നി അന്തരിച്ചു 37 വയസ് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. നിര്‍മാതാവ് സഞ്ജയ്‌ പടിയൂര്‍ ആണ് നിര്‍മല്‍ ബെന്നിയുടെ വിയോഗ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അന്ത്യം. തൃശൂര്‍ ചേര്‍പ്പിലെ വസതിയില്‍ അവശനിലയില്‍ കണ്ടെത്തിയ നിര്‍മലിനെ ഇന്ന് പുലര്‍ച്ചയോടെ ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നിര്‍മാതാവ് സഞ്ജയ്‌ പടിയൂര്‍ ആണ് നിര്‍മലിന്‍റെ വിയോഗ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ഹൃദയം നുറുങ്ങുന്ന വേദനയോടെയാണ് സഞ്ജയ്‌ പടിയൂര്‍, നിര്‍മലിന്‍റെ വിയോഗ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.’പ്രിയ സുഹൃത്തിന് ഹൃദയ വേദനയോടെ വിട…. ആമേനിലെ കൊച്ചച്ച൯, എന്‍റെ ദൂരം സിനിമയിലെ കേന്ദ്ര കഥാപാത്രം നിർമൽ ആയിരുന്നു… ഹൃദയാഘാതം മൂലം ഇന്ന് പുലര്‍ച്ചെയാണ് മരണം….. പ്രിയ സുഹൃത്തിന്‍റെ ആത്‌മാവിന് നിത്യശാന്തി ലഭിക്കട്ടെയെന്ന് സർവ്വേശ്വരനോട് പ്രാർത്ഥിക്കുന്നു’ – സഞ്ജയ്‌ പടിയൂര്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ആമേന്‍’ സിനിമയിലൂടെ ശ്രദ്ധേയനായ നടനാണ് നിര്‍മല്‍ ബെന്നി. കൊമേഡിയന്‍ ആയാണ് നിര്‍മല്‍ തന്‍റെ കെരിയര്‍ ആരംഭിക്കുന്നത്. സ്‌റ്റേജ് ഷോകളിലൂടെയും യൂട്യൂബ് വീഡിയോകളിലൂടെയും നിര്‍മല്‍ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയിരുന്നു.2012ല്‍ ‘നവാഗതര്‍ക്ക് സ്വാഗതം’ എന്ന സിനിമയിലൂടെയാണ് നിര്‍മല്‍ ചലച്ചിത്ര അഭിനയ രംഗത്തെത്തുന്നത്. പിന്നീട്, ‘ആമേന്‍’, ‘ദൂരം’, ‘ഡാ തടിയാ’ എന്നിവ ഉള്‍പ്പെടെ അഞ്ച് ചിത്രങ്ങളില്‍ നിര്‍മല്‍ അഭിനയിച്ചു.