
നടന്‍ നിരഞ്ജ് മണിയന്‍ പിള്ള രാജു വിവാഹിതനായി; വധു നിരഞ്ജന പാലിയം കൊട്ടരാംഗമാണ്; ആശംസകളുമായി സിനിമാ താരങ്ങൾ
സ്വന്തം ലേഖിക
തിരുവനന്തപുരം: നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് വിവാഹിതനായി.
വിനോദ് ജി. പിള്ളയുടെയും സിന്ധു വിനോദിന്റെയും മകളായ നിരഞ്ജനയാണ് വധു. ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദാനന്തരബിരുദധാരിയായ നിരഞ്ജന പാലിയം കൊട്ടരാംഗമാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാലിയം കൊട്ടാരത്തില്‍വച്ച് രാവിലെ 9.15-നായിരുന്നു വിവാഹം. വരന്‍റെയും വധുവിന്‍റെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
നടന്‍ മമ്മൂട്ടി ഭാര്യ സുല്‍ഫത്തിനൊപ്പമാണ് വിവാഹത്തില്‍ പങ്കെടുക്കാനെത്തിയത്. സിനിമാതാരങ്ങളായ ജയറാം, ജഗദീഷ്, കുഞ്ചന്‍ എന്നിവരും വിവാഹത്തില്‍ പങ്കെടുത്തു.
ബ്ലാക്ക് ബട്ടര്‍ഫ്ളൈസ് എന്ന ചിത്രത്തിലൂടെയാണ് മണിയന്‍ പിള്ള രാജുവിന്റെ മകന്‍ നിരഞ്ജ് ചലച്ചിത്രരംഗത്ത് എത്തുന്നുന്നത്. 2017-ല്‍ ബോബി എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ചു.
സകലകലാശാല, ഫൈനല്‍സ്, സൂത്രക്കാരന്‍, ഒരു താത്വിക അവലോകനം തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു.
നിരഞ്ജിന്റെ പുതിയ ചിത്രമായ ‘വിവാഹ ആവാഹനം’ നവംബര്‍ 18-ന് റിലീസ് ചെയ്തിരുന്നു.