
സ്‌റ്റേജില്‍ വച്ച് കൂവല്‍ അല്ല, ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട് ; അന്നൊരു ഓട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് നിന്നത് ; പരിപാടി കുളമായ അനുഭവം പങ്കുവെച്ച് നസീര്‍ സംക്രാന്തി
സ്വന്തം ലേഖകൻ
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയിലൂടെയാണ് നസീര്‍ ശ്രദ്ധിക്കപ്പെട്ടത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന നസീര്‍ കോമഡി ഷോകളില്‍ ജഡ്ജായും എത്താറുണ്ട്.
എന്നൽ പണ്ട് ജീവിതത്തില്‍ ഒരുപാട് കഷ്ടപ്പാടുകളും വെല്ലുവിളികളും നസീറിന് അതിജീവിക്കേണ്ടി വന്നിട്ടുണ്ട്. അതേക്കുറിച്ചുള്ള അദ്ദേഹത്തിന്റെ തുറന്നു പറച്ചിലുകള്‍ കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ഒരിക്കല്‍ പരിപാടി കുളമായപ്പോള്‍ ഇഷ്ടികയ്ക്ക് ഏറു കിട്ടിയ അനുഭവം പങ്കുവെക്കുകയാണ് നസീര്‍ സംക്രാന്തി. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈ കാര്യങ്ങളിൽ വെളിപ്പെടുത്തിയത്.
‘കൂവല്‍ കിട്ടിയിട്ടുള്ള പരിപാടി ഈയ്യടുത്തുണ്ടായിട്ടില്ല. ഇഷ്ടികയ്ക്ക് ഏറ് കിട്ടിയിട്ടുണ്ട്. ഇപ്പോഴല്ല കുറേ നാളുകള്‍ മുമ്പാണ്. എന്റെ ആദ്യകാലത്താണ്. ഞാന്‍ അന്ന് നാടകത്തില്‍ അഭിനയിക്കുമായിരുന്നു. മാട്ട നാടകം എന്നാണ് പറയുക. പെട്ടെന്ന് തട്ടിക്കൂട്ടുന്നതായിരിക്കും. പ്രൊഫഷണല്‍ അല്ലാത്ത, നമ്മള്‍ കുറച്ചു പേര്‍ ചേര്‍ന്ന് ഉണ്ടാക്കുന്നതാണ്. അങ്ങനെ നാടകം കളിക്കാന്‍ പോയിരുന്നു ഒരിക്കല്‍. ഇഷ്ടികക്കളത്തില്‍ വച്ചായിരുന്നു പരിപാടി. ഒരു ഇഷ്ടിക വന്നതും ഞാന്‍ തല പിന്നിലേക്ക് ആക്കിയത് കൊണ്ട് ഏറു കൊണ്ടില്ല. അല്ലെങ്കില്‍ എന്റെ നെറ്റിയിലിരുന്നേനെ. അത് നേരെ കര്‍ട്ടനിലാണ് പോയി കൊണ്ടത്.’
‘അവിടെ നിന്നും അന്നൊരു ഓട്ടം ഓടിയിട്ട് സംക്രാന്തിയില്‍ വന്നാണ് ഞാന്‍ നിന്നത്. പുറകില്‍ കൂടെ ഇറങ്ങി ഓടിയത്. നാലഞ്ച് കിലോമീറ്റര്‍ ഓടി. രാത്രി രണ്ട് മണിയെങ്ങാണ്ട് ആയിട്ടുണ്ടാകും. അത് എന്റെ മനസില്‍ ഇപ്പോഴുമുള്ള ഏറാണ്. ഒരുത്തന്‍ ഇങ്ങനെ ഉന്നം നോക്കിയിട്ട് എറിയുന്നത് കണ്ടതു കൊണ്ടാണ് മാറാന്‍ പറ്റിയത് ‘ – നസീര്‍ സംക്രാന്തി പറഞ്ഞു.
അതേസമയം റിയാലിറ്റി ഷോ വിധി കര്‍ത്താവയതോടെ ആളുകള്‍ കാണുന്ന രീതിയില്‍ മാറ്റം വന്നിട്ടുണ്ടെന്നും റേഞ്ച് മാറിയെന്നും അത് വലിയ കാര്യമാണെന്നും നസീര്‍ സംക്രാന്തി പറയുന്നു. എനിക്ക് സ്റ്റേജില്‍ കയറി സ്‌കിറ്റ് ചെയ്യാന്‍ ഭയങ്കര ആഗ്രഹമാണ്. പക്ഷെ ഇപ്പോള്‍ ജഡ്ജ് ആയി ഇരുന്ന ശേഷം അത് ചെയ്യാനൊരു ബുദ്ധിമുട്ടുണ്ടെന്നും താരം പറയുന്നു. എന്റെ മനസില്‍ സ്റ്റേജില്‍ പോയി കളിക്കണം എന്നാണ്. ആളുകള്‍ ചിരിപ്പിക്കുന്നത് കാണുമ്പോള്‍ തന്റെ ഉള്ള് കിടന്ന് തിളയ്ക്കുകയാണെന്നും നസീര്‍ സംക്രാന്തി പറയുന്നു.