ദേശീയ പ്രശ്നമായി നടൻ മോഹൻലാലിന്റെ താടി; സൈനിക യൂണിഫോം ധരിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്ന് നാവികസേന മുൻ മേധാവി

Spread the love

 ദേശീയ പ്രശ്നമായി നടൻ മോഹൻലാലിന്റെ താടി. താരം താടിവടിക്കാത്തതാണ് ഇപ്പോള്‍ പ്രതിരോധ കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ചർച്ചയാകുന്നത്. ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്കാരം നേടിയതിന് പിന്നാലെ താരത്തെ കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമൻഡേഷൻ കാർഡ് നല്‍കി ആദരിച്ചിരുന്നു. ഈ ചടങ്ങാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

കരസേനാ മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി കമൻഡേഷൻ കാർഡ് നല്‍കി ആദരിക്കുന്ന ചടങ്ങില്‍ മോഹൻലാല്‍ താടി വടിക്കാതെയാണ് എത്തിയത്. അതേസമയം, സൈനിക യൂണിഫോമില്‍ ക്യാപ് അണിഞ്ഞാണ് താരം ചടങ്ങിനെത്തിയത്. സൈനിക യൂണിഫോം ധരിക്കുമ്ബോള്‍ താടി വടിച്ചിരിക്കണമെന്നാണു ചട്ടം. യൂണിഫോം ധരിക്കുമ്ബോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചു സേനാ ആസ്ഥാനത്തുനിന്നു കൃത്യമായ ഉപദേശം നല്‍കണമെന്നു ചിത്രം പങ്കിട്ട് നാവികസേന മുൻ മേധാവി അഡ്മിറല്‍ (റിട്ട) അരുണ്‍ പ്രകാശ് സമൂഹമാധ്യമത്തില്‍ കുറിച്ചു.

സമാന വിമർശനം പല മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ഉയർത്തി. സിഖ് വിഭാഗക്കാർക്കു മാത്രമാണു താടിയുടെ കാര്യത്തില്‍ ഇളവുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group