
കൊച്ചി: തെരെഞ്ഞെടുപ്പിൽ വിജയിച്ച് കേന്ദ്രമന്ത്രി സ്ഥാനത്ത് എത്തിനിൽക്കുന്ന സുരേഷ് ഗോപിയെ കുറിച്ച് തുറന്ന് പറഞ്ഞ് നടനും സുഹൃത്തുമായ മോഹൻ ജോസ്.
കരുതലിന്റെ ബാലപാഠങ്ങൾ പണ്ടേ വശമുള്ളയാളാണ് സുരേഷ് ഗോപിയെന്നാണ് മോഹൻ ജോസ് പറയുന്നത്. വർഷങ്ങൾക്ക് മുമ്പ് ഹോട്ടലിൽ നടന്ന കാര്യം സൂചിപ്പിച്ചുകൊണ്ടാണ് കുറിപ്പ് എഴുതിയിരിക്കുന്നത്.
മോഹൻ ജോസിന്റെ വാക്കുകൾ-

Whatsapp Group 1 | Whatsapp Group 2 |Telegram Group
”വർഷങ്ങൾക്കു മുമ്പ് യാത്ര പറഞ്ഞ് ഹോട്ടലിൽ നിന്ന് മടങ്ങാൻ നേരം സുരേഷ്ഗോപി എന്തോ ഓർത്തതുപോലെ എന്നോട് ‘ഒരു മിനിറ്റ്’ എന്നു പറഞ്ഞിട്ട് റിസപ്ഷനിൽ വിളിച്ച് ഒരു ബിഗ്ഷോപ്പർ റൂമിലേക്ക് കൊടുത്തു വിടാൻ ആവശ്യപ്പെട്ടു.
റൂം ബോയി അതുമായി വന്നപ്പോൾ സുരേഷ് റൂമിലുണ്ടായിരുന്ന ഒരു ചൂരൽക്കൂട നിറയെ മനോഹരമായി പാക് ചെയ്തു വച്ചിരുന്ന ഫ്രൂട്സ് അതേപോലെ എടുത്ത് ആ ബിഗ്ഷോപ്പറിലാക്കിയിട്ട് ഇതു മോൾക്ക് കൊടുക്കണം എന്ന് പറഞ്ഞ് എന്നെയേൽപ്പിച്ചു.
എന്റെ മോൾ പിറന്നപ്പോൾ ആദ്യമായി പത്ത് കുഞ്ഞുടുപ്പുകളുമായി കാണാൻ വന്നതും സുരേഷ്ഗോപിയും രാധികയുമായിരുന്നു. കരുതലിന്റെ ബാലപാഠങ്ങൾ സുരേഷിന് പണ്ടേ വശമായിരുന്നു. ഇനിയും ഏറെ ഉയരങ്ങൾ എത്തിപ്പിടിക്കാനുണ്ട് ആ നല്ല സുഹൃത്തിന്. സർവ്വ നന്മകളും നേരുന്നു!”