video
play-sharp-fill

തെങ്ങുവിശേഷം!ബാത്ത്റൂമിലും അടുക്കളയിലും വീടിനുള്ളില്‍ മൊത്തം ആറെണ്ണം:വെട്ടാത്തതിന്റെ കാരണം ഇതാണ്;നടൻ മൻസൂര്‍ അലി ഖാൻ

തെങ്ങുവിശേഷം!ബാത്ത്റൂമിലും അടുക്കളയിലും വീടിനുള്ളില്‍ മൊത്തം ആറെണ്ണം:വെട്ടാത്തതിന്റെ കാരണം ഇതാണ്;നടൻ മൻസൂര്‍ അലി ഖാൻ

Spread the love

സ്വന്തം ലേഖകൻ

ശക്തമായ വേഷങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ മനം കവര്‍ന്ന നടനാണ് മൻസൂര്‍ അലി ഖാൻ.താരത്തിന്റെ പല പരാമര്‍ശങ്ങളും തമിഴ്നാട്ടില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകാറുണ്ട്.ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് താരത്തിന്റെ വീടിന്റെ വിശേഷങ്ങളാണ്.

മൻസൂര്‍ അലി ഖാന്റെ വീടിനുള്ളില്‍ വളരുന്നത് ആറ് തെങ്ങുകളാണ്.ബാത്ത്റൂമിലും ഹാളിലും അടുക്കളയിലുമായാണ് തെങ്ങുകള്‍ നില്‍ക്കുന്നത്. ഒരു യൂട്യൂബ് ചാനലിന്റെ വിഡിയോ അഭിമുഖത്തിനിടെയാണ് താരം വീടിനുള്ളിലെ തെങ്ങുവിശേഷം പങ്കുവച്ചത്. വീടിന്റെ മേല്‍ക്കൂര തുളച്ചാണ് തെങ്ങിന് നില്‍ക്കാൻ സ്ഥലമൊരുക്കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

താരം വീട് വയ്ക്കാന്‍ സ്ഥലം എടുത്തപ്പോള്‍ ഈ തെങ്ങുകള്‍ ഇവിടെയുണ്ടായിരുന്നു. വീടു നിര്‍മാണം തുടങ്ങിയപ്പോള്‍ ഇതൊന്നും വെട്ടികളയാന്‍ തോന്നിയില്ല. വീടിനൊപ്പം തന്നെ അവയും വളരട്ടെ എന്ന് കരുതി തെങ്ങുകളെ അതുപോലെ തന്നെ നിലനിര്‍ത്തുകയായിരുന്നു‌വെന്നും അദ്ദേഹം പറഞ്ഞു.

വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് മൻസൂര്‍ അലി ഖാൻ. വിജയ്‍‌യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്ക ലിയോ ആണ് പുതിയ ചിത്രം. ലോകേഷിന്റെ ‘കൈതി’ സിനിമയില്‍ മൻസൂറിനെയായിരുന്നു ആദ്യം നായകനായി പരിഗണിച്ചിരുന്നത്.