
“പേടിക്കരുത്… പേടിച്ചാല്‍ പോയി,എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്ന് ഞെട്ടി, പിന്നെ ധൈര്യത്തോടെ ചികിത്സയ്ക്ക് വിധേയനായി ” ; ക്യാൻസറിനെ തോല്പിച്ച് ജീവിതം തിരികെ പിടിച്ച് നടൻ മണിയൻപിള്ള രാജു
തിരുവനന്തപുരം : ക്യാൻസറിനെ തോല്പിച്ച് ജീവിതം തിരികെ പിടിച്ച് നടൻ മണിയൻപിള്ള രാജു. ”എനിക്ക് ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോള്‍ ആദ്യമൊന്ന് ഞെട്ടി. ഒരു ഘട്ടത്തിലും പേടിക്കരുത്.മനസിനെ പറഞ്ഞ് പഠിപ്പിച്ചു. ധൈര്യത്തോടെ ചികിത്സയ്ക്ക് വിധേയനായി. ഇപ്പോഴിതാ രോഗം മാറി. പഴയ ആരോഗ്യത്തിലേക്ക് മടങ്ങുന്നു…””
‘ഏതു രോഗമായാലും പേടിച്ചാല്‍ പോയി” മഹാരോഗത്തെ പടിയിറക്കിയതിന്റെ ആത്മവിശ്വാസം. ‘ആറുമാസം മുമ്ബായിരുന്നു അത്. ചെവിവേദന, തലവേദന. 12 തവണ ഇ.എൻ.ടി ഡോക്ടർമാരെ കണ്ട് മരുന്നു കഴിച്ചു. പല്ലിന്റെ കുഴപ്പമാണെന്നു കരുതി ചികിത്സിച്ചു. വേദന മാറുന്നില്ല. ഒരു ഡോക്ടർ പറഞ്ഞു, എം.ആർ.ഐ സ്കാൻ ചെയ്യണമെന്ന്. ആദ്യം മടിച്ചു. പിന്നീട് അത് ചെയ്തപ്പോഴാണ് രോഗം വ്യക്തമായത്”.
തൊണ്ടയില്‍ രണ്ടിടത്തായിരുന്നു രോഗബാധയുണ്ടായത്. ഒരു സർജറി, രണ്ട് കീമോ, 30 റേഡിയേഷൻ. രോഗം മാറി. മൂന്നു മാസമായി. ഇപ്പോള്‍ എരിവുകഴിക്കാൻ ബുദ്ധിമുട്ടാണ്. മറ്റ് പ്രശ്നങ്ങളൊന്നുമില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സർജറി ഉള്‍പ്പെടെ വേണ്ടിവരുമെന്ന് ഡോക്ടർമാർ പറഞ്ഞപ്പോള്‍ പരിശോധനാഫലങ്ങള്‍ അമേരിക്കയിലുള്ള എന്റെ സുഹൃത്തുക്കളായ ഡോക്ടർമാർക്കുള്‍പ്പെടെ അയച്ചു കൊടുത്തു. അവരും പറഞ്ഞു. സർജറിയും റേഡിയേഷനുമൊക്കെ വേണം. രോഗം മാറും. ക്യാൻസർ ആണെന്ന് അറിഞ്ഞപ്പോള്‍ ചിലർ പറഞ്ഞു ആയുർവേദമാണ് നല്ലത്, ഹോമിയോപ്പതിയില്‍ മരുന്നുണ്ട് എന്നൊക്കെ. ഞാൻ വഴങ്ങിയില്ല. ചികിത്സ തുടർന്നു. രോഗമുക്തിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്.
”ഞാനിപ്പോള്‍ വീണ്ടും ടിവി പരിപാടിക്കൊക്കെ പങ്കെടുക്കുന്നുണ്ട്. അടുപ്പക്കാരുടെ വിവാഹത്തിനടക്കം പോകുന്നു. അതൊക്കെ കാണുമ്ബോഴാണ് ചിലർ എനിക്കെന്തോ മഹാരോഗമാണ്, ഞാനിതാ ഇല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന തരത്തില്‍ കഥകള്‍ മെനഞ്ഞ് സമൂഹ മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നത്. ക്യാൻസർ ചികിത്സയ്ക്കൊടുവില്‍ മെലിയും. ശബ്ദത്തില്‍ വ്യത്യാസം വരും. ആ കുറവുകളൊക്കെ പരിഹരിക്കാവുന്നത് മാത്രം.””- മണിയൻപിള്ള രാജു പറഞ്ഞു.