
വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മരണമില്ല:’ഇതാണ് ഡോ:ശ്രീലക്ഷ്മി മണി’അച്ഛന്റെ ഓർമ്മകളിൽ കലാഭവൻ മണിയുടെ മകൾ
കലാഭവൻ മണി ഓർമ്മ ആയിട്ട് വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഇന്നും അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മരണമില്ല.മണിയുടെ ഏക മകളായ ശ്രീലക്ഷ്മി എറണാകുളത്തെ ശ്രീ നാരായണ കോളേജ് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എംബിബിഎസ് നാലാം വര്‍ഷ വിദ്യാര്‍ഥിനിയാണ്. കഴിഞ്ഞദിവസം മണിയുടെ പാടിയിലേക്ക് മകളുടെ കൂട്ടുകാരിൽ ചിലരെത്തിയിരുന്നു അവർ പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.
അച്ഛന് പിറന്നാൾ സമ്മാനം കിട്ടിയ ആന, താൻ വരച്ച ചിത്രങ്ങൾ, അച്ഛന്റെ ഓർമ്മ കുടീരം, പാടി, അങ്ങനെ എല്ലാ ഓർമകളും കൂട്ടുകാർക്കായി ശ്രീലക്ഷ്മി കാണിച്ചു കൊടുക്കുകയാണ്.അച്ഛന്റെ ഓർമ്മകൾ സുഹൃത്തുക്കളെ കാണിച്ചുകൊടുക്കുമ്പോൾ പഴയ കാലം ഓർക്കുകയാണ് ശ്രീലക്ഷ്മി.
കലാഭവൻ മണിയുടെ ഏറ്റവും വലിയ ആഗ്രഹം മകളെ ഒരു ഡോക്ടറാക്കണം എന്നതായിരുന്നു.അങ്ങനെയാണ് രണ്ടു വര്‍ഷത്തോളം കാത്തിരുന്ന് എന്‍ട്രന്‍സ് പരിശീലനം നടത്തി ശ്രീലക്ഷ്മി എംബിബിഎസ് പ്രവേശനം നേടിയത്.മണിയുടെ മരണ ശേഷം ചാലക്കുടിയിലെ മണിക്കൂടാരം വീട്ടില്‍ നിമ്മിയും മകളും നിമ്മിയുടെ മാതാപിതാക്കളും ആയിരുന്നു ഉണ്ടായിരുന്നത്. മകൾക്ക് പഠിക്കാനുള്ള സൗകര്യം കണക്കിലെടുത്താണ്, നിമ്മിയും മകളും എറണാകുളത്തെ ഒരു ഫ്ലാറ്റിലേക്ക് താമസം മാറിയത്.അവധിക്ക് മാത്രമാണ് അവർ ചാലക്കുടിയിലെ വീട്ടിലേയ്ക്ക് വരാറുള്ളൂ.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കലാഭവൻ മണി ജീവിച്ചിരുന്ന കാലത്ത് ഒരു ഫോട്ടോ എടുക്കുന്നതിനായി നൂറുകണക്കിന് ആളുകളായിരുന്നു ഓരോ ദിവസവും മണിയുടെ വീട്ടിലെത്തുന്നത്.എന്നാൽ മണിയുടെ മരണശേഷവും, സ്മൃതി മണ്ഡപത്തിലെത്തി അതിനരികെ അല്‍പ്പനേരമിരുന്ന്, അദ്ദേഹത്തിന്റെ കാലടികള്‍ പതിഞ്ഞ മണ്ണിലും അൽപ്പം നേരം ഇരുന്നാണ് മടങ്ങുക.അത്രയേറെ ആളുകളെ ആകർഷിച്ച മനുഷ്യനാണ് അദ്ദേഹം.