video
play-sharp-fill

സിനിമയ്ക്ക് അകത്തും പുറത്തും ലുക്കുകൊണ്ടും ഫാഷൻ സെൻസ്കൊണ്ടും ആരാധകരെ കയ്യിലെടുക്കുന്ന മെ​ഗാസ്റ്റാർ;  കേരളപ്പിറവിയാശംസകളുമായി തൂവെള്ളയില്‍ തിളങ്ങി മമ്മൂട്ടി; നിത്യ വസന്തമെന്ന് ആരാധകര്‍

സിനിമയ്ക്ക് അകത്തും പുറത്തും ലുക്കുകൊണ്ടും ഫാഷൻ സെൻസ്കൊണ്ടും ആരാധകരെ കയ്യിലെടുക്കുന്ന മെ​ഗാസ്റ്റാർ; കേരളപ്പിറവിയാശംസകളുമായി തൂവെള്ളയില്‍ തിളങ്ങി മമ്മൂട്ടി; നിത്യ വസന്തമെന്ന് ആരാധകര്‍

Spread the love

മലയാള സിനിമയുടെ സൗഭാഗ്യമായ മമ്മൂട്ടിയുടെ അടങ്ങാത്ത അഭിനയമോഹവും പ്രായത്തെ റിവേഴ്‌സ് ഗിയറിലാക്കുന്ന മാജിക്കും മലയാളികളെ വിസ്മയിപ്പിച്ച് കൊണ്ടേയിരിക്കുകയാണ്. നായകനും പ്രതിനായകനും സഹനടനുമായി വിവിധ ഭാഷകളിൽ നാനൂറിൽ അധികം സിനിമകളാണ് അദ്ദേഹം അഭിനയിച്ച് തീർത്തത്. തന്റെ തേച്ചു മിനുക്കിയെടുത്ത ആവേശം അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത് പകരക്കാരനില്ലാത്ത നടൻ എന്ന പദത്തിലേക്കാണ്. സിനിമയ്ക്ക് അകത്തും പുറത്തും ലുക്കുകൊണ്ടും ഫാഷൻ സെൻസ്കൊണ്ടും ആരാധകരെ കയ്യിലെടുക്കാറുണ്ട് മലയാളികളുടെ മെ​ഗാസ്റ്റാർ മമ്മൂട്ടി.

മമ്മൂട്ടി പങ്കുവെച്ച പുത്തന്‍ ഫോട്ടോയും അത്തരത്തിലുള്ളതു തന്നെ. വെള്ള മുണ്ടും ഷര്‍ട്ടും ധരിച്ചുള്ള ഫോട്ടോ പങ്കുവെച്ച് കേരളപ്പിറവി ആശംസകളുമായി മമ്മൂട്ടി രംഗത്ത് എത്തിയത് ആഘോഷിക്കുകയാണ് ആരാധകര്‍.

സൈക്കോളജിക്കല്‍ ത്രില്ലറായ ‘റോഷാക്കാ’ണ് മമ്മൂട്ടി ചിത്രമായി ഇപ്പോള്‍ തിയറ്ററിലുള്ളത്. നിസാം ബഷീര്‍ സംവിധാനം ചെയ്!ത ചിത്രം റിലീസ് ചെയ്!ത് 25 ദിവസം പിന്നിടുകയാണ്. ആദ്യ ദിനം തന്നെ ‘റോഷാക്കി’ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. വേറിട്ട ഒരു സിനിമാനുഭവം എന്ന് പ്രേക്ഷകര്‍ സാക്ഷ്യപ്പെടുത്തിയ ‘റോഷാക്ക്’ ഇപ്പോഴും തിയറ്ററുകളില്‍ ആളുകളെ നിറയ്ക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്!ജു ശിവ്!റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തിയിരിക്കുന്നു.

ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്. ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിച്ചിരിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ്, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.