നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേർന്നു ; ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അംഗത്വം നല്‍കി സ്വീകരിച്ചു

Spread the love

കൊച്ചി: നടനും സംവിധായകനുമായ മഹേഷ് ബി.ജെ.പിയില്‍ ചേർന്നു. എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ നടന്ന ചടങ്ങില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ അംഗത്വം നല്‍കി. അംഗത്വവിതരണകാമ്ബയിനിന്റെ ഭാഗമായാണ് നടനെ ബി.ജെ.പി. പാർട്ടിയിലേക്ക് സ്വീകരിച്ചത്.

video
play-sharp-fill

ഗരുഡൻ, ഒരു യമണ്ടൻ പ്രേമകഥ, ഹണീബീ 2, ലക്ഷ്യം, കട്ടപ്പനയിലെ ഋതിക് റോഷൻ അടക്കം നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമായി നാല് സിനിമകള്‍ സംവിധാനംചെയ്തു. അശ്വാരൂഢന്റെ തിരക്കഥയില്‍ പങ്കാളിയാണ്.