നടൻ മഹേഷ് ബാബുവിന് തിരിച്ചടി; റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസിൽ നോട്ടീസ് അയച്ച് ഉപഭോക്തൃ കമ്മീഷന്‍

Spread the love

ഹൈദരാബാദ്: സൂപ്പര്‍ താരം മഹേഷ് ബാബുവിന് തിരിച്ചടി.

video
play-sharp-fill

റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസില്‍ അദ്ദേഹത്തിന് ഉപഭോക്തൃ കമ്മീഷന്‍ നോട്ടീസ് അയച്ചു.
മഹേഷ് ബാബു പരസ്യം ചെയ്ത റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ ഒരു ഡോക്ടര്‍ നല്‍കിയ പരാതിയിലാണ് നടപടി.

രംഗറെഡ്ഡി ജില്ല ഉപഭോക്തൃ കമ്മീഷനാണ് കേസ് പരിഗണിക്കുന്നത്. ഈ കേസില്‍ കമ്മീഷന്‍ നോട്ടീസ് അയക്കുകയും ഹാജരാകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈദരാബാദിലെ പ്രമുഖ വനിതാ ഡോക്ടറും മറ്റൊരാളും ചേര്‍ന്ന് ‘സായി സൂര്യ ഡെവലപ്പേഴ്‌സ്’ എന്ന റിയല്‍ എസ്റ്റേറ്റ് കമ്പനിക്കെതിരെ ഉപഭോക്തൃ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നു. ബാലാപൂര്‍ ഗ്രാമത്തില്‍ കമ്പനി ആരംഭിച്ച സംരംഭത്തില്‍ ഓരോ പ്ലോട്ടും വാങ്ങുന്നതിന് 34.80 ലക്ഷം രൂപ വീതം നല്‍കിയതായി അവര്‍ പരാതിയില്‍ പറയുന്നു.

മഹേഷ് ബാബു ആയിരുന്നു പ്രൊജക്ടിന്റെ പ്രൊമോട്ടര്‍ എന്നും അദ്ദേഹത്തിന്റെ ഫോട്ടോയുള്ള ബ്രോഷര്‍ കണ്ടാണ് പണം മുടക്കിയതെന്നും പരാതിക്കാര്‍ ചൂണ്ടിക്കാട്ടി. ആകര്‍ഷകമായ വാഗ്ദാനങ്ങള്‍ കണ്ട് എല്ലാ അനുമതികളും ഉണ്ടെന്ന ഉറപ്പില്‍ പണം നല്‍കി. പിന്നീട് അവിടെ കമ്പനിക്ക് സ്ഥലമില്ലെന്ന് മനസ്സിലാക്കിയെന്നും തങ്ങള്‍ വഞ്ചിക്കപ്പെട്ടുവെന്ന് തിരിച്ചറിഞ്ഞെന്നും അവര്‍ പറയുന്നു.