മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് നടൻ ആർ മാധവൻ. ‘നിങ്ങളുടെ കൈ ഉയർത്തിപ്പിടിക്കാൻ ഞാൻ ആവശ്യപ്പെടുന്നു. നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കാത്ത കൈയിലെ വിരലുകള്‍ വാരിയെല്ലിന് മുകളിലൂടെ ഓടിക്കുക. വിരലില്‍ എന്തെങ്കിലും കുഴപ്പമുണ്ടോ? തുടർന്ന് നിങ്ങള്‍ ഫോണ്‍ ഉപയോഗിക്കുന്ന കൈ കൊണ്ടും അങ്ങനെ ചെയ്യുക. വ്യത്യാസം മനസിലാകും. ഞാൻ നിങ്ങളോട് പറയുന്നു. നമുക്കെല്ലാവർക്കും മൊബൈല്‍ ഫോണ്‍ ഫിംഗേഴ്സ് ഉണ്ട്.’ – നടൻ പറഞ്ഞു.
ഫോണ്‍ കാരണം നിങ്ങളുടെ ശരീരം മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ ഫോണ്‍ കാരണം നിങ്ങളുടെ ശരീരം മാറിമറിയുകയാണ്. മൊബൈല്‍ ഫോണ്‍ ദീർഘനേരം ഉപയോഗിക്കുന്നത് മൂലമുണ്ടാകുന്ന ക്ഷീണം അല്ലെങ്കില്‍ അസ്വസ്ഥതയെയാണ് മൊബൈല്‍ ഫോണ്‍ ഫിംഗേഴ്സ് എന്ന് പറയുന്നത്.
ഫോണ്‍ ദീർഘനേരം ഉപയോഗിക്കുന്നത് വിരലുകളിലും മറ്റും വേദനയുണ്ടാക്കുന്നു. സ്‌ക്രോള്‍ ചെയ്യുക, ടൈപ്പ് ചെയ്യുക, ദീർഘനേരം ഫോണ്‍ പിടിക്കുക തുടങ്ങിയ ആവർത്തിച്ചുള്ള ചലനങ്ങളില്‍ നിന്നാണ് പലപ്പോഴും ഈ അസ്വസ്ഥത ഉണ്ടാകുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group