
തിരുവനന്തപുരം: നടൻ മണിയൻപിള്ള രാജു ഉള്‍പ്പെട്ട വാഹനാപകടവുമായി ബന്ധപ്പെട്ട് ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്കെതിരെ കടുത്ത പ്രതികരണവുമായി നടൻ മാധവ് സുരേഷ്.
യുവാക്കള്‍ പച്ചക്കള്ളം പറയുകയാണെന്നും ഒരാളെ അനാവശ്യമായി കുഴപ്പത്തില്‍ ചാടിക്കാൻ ശ്രമിച്ച ഇവർക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കണമെന്നും മാധവ് ആവശ്യപ്പെട്ടു.
യുവാക്കളുടെ പ്രതികരണം പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
‘ചില ആളുകള്‍ക്ക് ഇര ചമയാൻ വലിയ ഇഷ്ടമാണ്. എന്തൊരു പച്ചക്കള്ളമാണിത്. കള്ളം പറഞ്ഞതിനും ഒരാളെ അനാവശ്യമായി കുഴപ്പത്തില്‍ ചാടിക്കാൻ ശ്രമിച്ചതിനും ഇവർക്കെതിരെ മാനനഷ്ടത്തിന് കേസെടുക്കുകയാണ് വേണ്ടത്.’ മാധവ് സുരേഷ് പറഞ്ഞു.



