video
play-sharp-fill

നടൻ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു

നടൻ കൊല്ലം തുളസിയെ അറസ്റ്റ് ചെയ്തു

Spread the love


സ്വന്തം ലേഖകൻ

തിരുവനന്തപുരം: ശബരിമലയിലേക്ക് എത്തുന്ന യുവതിയുടെ കാലിൽ പിടിച്ച് രണ്ടായി വലിച്ചുകീറി ഒരു കഷണം പിണറായി വിജയനും ഒരു ഡൽഹിക്കും അയച്ചു കൊടുക്കണമെന്ന് കൊലവിളി പ്രസംഗം നടത്തിയ സംഭവത്തിൽ നടൻ കൊല്ലം തുളസിയെ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് തടയാനായി കൊല്ലം തുളസി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.കൊല്ലം തുളസി നടത്തിയ പ്രസംഗവും, അതിനെത്തുടർന്നുണ്ടായ സംഭവ വികാസങ്ങളും ക്രമസമാധാന തകർച്ചയും കണക്കിലെടുത്തു അദ്ദേഹത്തിന് യാതൊരുവിധ പരിരക്ഷയും, ആശ്വാസവും നൽകാൻ കോടതിക്ക് കഴിയില്ല. എത്രയും പെട്ടന്ന് അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെയോ, കോടതി മുൻപാകെയോ കീഴടങ്ങണമെന്നും ജസ്റ്റിസ് വി രാജ വിജയരാഘവന്റെ ഉത്തരവിൽ പറയുന്നു.

ഐപിസി 117, 504, 505(ബി), 505 (സി), 506 (ഐ), 354എ (ഐ)(നാല്), 295എ, 298 വകുപ്പുകളും പൊലീസ് ആക്ട് 119എ പ്രകാരവും പ്രസംഗം സ്ത്രീത്വത്തെ അപമാനിക്കുന്നതും ഹിന്ദുമത വിശ്വാസങ്ങൾക്കെതിരുമാണ്. സ്ത്രീകൾക്കെതിരെ കുറ്റംചെയ്യാൻ പ്രേരിപ്പിക്കുന്ന നിലയിലും ശബരിമല കേസിൽ വിധിപറഞ്ഞ സുപ്രീംകോടതി ജഡ്ജിമാരെ അധിക്ഷേപിക്കുന്ന നിലയിലും ഉള്ള കുറ്റകൃത്യമാണ് പ്രതി ചെയ്തത് എന്ന് ചൂണ്ടിക്കാട്ടി മജിസ്‌ട്രേറ്റ് കോടതി തുളസിയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ ഹർജിയാണ് ജസ്റ്റിസ് വി രാജാവിജയരാഘവൻ ജനുവരി പത്തിന് തള്ളിയത്. ബിജെപിയുടെ മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു കൊല്ലം തുളസിയുടെ അധിക്ഷേപം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group