
സ്വന്തം ലേഖകൻ
കോട്ടയം: അന്തരിച്ച മിമിക്രി താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് കോട്ടയത്തു നടക്കും. ഉച്ചയ്ക്ക് 2 മണിക്ക് തോട്ടക്കാട് റീഫോർമിഡ് ആഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
.
രാവിലെ ഏഴര മുതൽ വീട്ടിലും പൊതുദർശനത്തിനുശേഷം രാവിലെ10 മണിയോടെ കോട്ടയം വാകത്താനം പൊങ്ങന്താനം എംഡി യുപി സ്കൂളിലും തുടർന്ന് 11ന് വാകത്താനം പഞ്ചായത്ത് ഓഡിറ്റോറിയത്തിലും പൊതുദർശനത്തിന് വയ്ക്കും. എംഡി യുപി സ്കൂളിലെ പൊതുദർശനം പൂർത്തിയായി. കഴിഞ്ഞ ആറു വർഷമായി വാകത്താനം പൊങ്ങന്താനത്ത് സ്ഥിരതാമസക്കാരനാണ് സുധി. ഉച്ചക്ക് ഒന്നരയോടെ വിലാപയാത്രയായി പള്ളിയിലേക്ക് മൃതദേഹം എത്തിക്കുക.
തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിലുണ്ടായ അപകടത്തിലായിരുന്നു മരണം. സുധി വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. നടൻ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ നഷ്ടപ്പെടുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കാക്കനാട് നടന്ന പൊതുദർശനത്തിൽ പ്രിയ സഹപ്രവർത്തകനെ അവസാനമായി കാണാൻ നിരവധി താരങ്ങൾ എത്തിയിരുന്നു. കലാസാംസ്കാരിക മേഖലകളിലെ നിരവധിപേർ അനുശോചനം അറിയിക്കുകയും ചെയ്തിരുന്നു.