നടൻ കമല്‍ റോയ് അന്തരിച്ചു; വിട വാങ്ങിയത് ഉര്‍വശി-കല്‍പ്പന-കലാരഞ്ജിനിമാരുടെ സഹോദരൻ

Spread the love

ചെന്നൈ: നടനും നടിമാരായ ഉർവശി, കല്‍പ്പന, കലാരഞ്ജിനി എന്നിവരുടെ സഹോദരനുമായ കമല്‍ റോയ് അന്തരിച്ചു. ചെന്നൈയില്‍ വച്ചായിരുന്നു അന്ത്യം.

video
play-sharp-fill

സിനിമാ കുടുംബത്തില്‍ നിന്ന് അഭിനയരംഗത്തേക്ക് എത്തിയ കമല്‍ റോയ്, വില്ലന്‍ വേഷങ്ങളിലൂടെയാണ് ശ്രദ്ധനേടിയത്.

ചവറ വി.പി. നായരുടെയും വിജയലക്ഷ്മിയുടെയും മകനായ കമല്‍ റോയ് സായൂജ്യം, കോളിളക്കം, മഞ്ഞ്, കിങ്ങിണി, കല്യാണസൗഗന്ധികം, വാചാലം, ശോഭനം, ദ് കിങ് മേക്കർ, ലീഡർ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

‘യുവജനോത്സവം’ എന്ന സിനിമയിലെ ‘ഇന്നും എന്റെ കണ്ണുനീരില്‍’ എന്ന പാട്ടില്‍ അഭിനയിച്ചിരിക്കുന്നതും കമല്‍ ആണ്. ‘കല്യാണസൗഗന്ധികം’ സിനിമയിലെ വില്ലൻ വേഷവും ഏറെ ശ്രദ്ധേയമായിരുന്നു.

കമല്‍ റോയിന് ആദരാഞ്ജലികള്‍ അർപ്പിച്ച്‌ കല്യാണസൗഗന്ധികത്തിന്റെ സംവിധായകനായ വിനയൻ കുറിച്ചതിങ്ങനെ:

“നടൻ കമല്‍ റോയ് അന്തരിച്ചു. ആദരാഞ്ജലികള്‍. കല്യാണ സൗഗന്ധികം എന്ന എന്റെ സിനിമയില്‍ ദിലീപിന്റെ വില്ലനായിട്ട് അഭിനയിച്ചിരുന്നു. നടി ഉർവശിയുടെയും കല്‍പ്പനയുടെയും കലാരഞ്ജിനിയുടെയും സഹോദരനാണ് കമല്‍. സുകുമാരിച്ചേച്ചി ആയിരുന്നു അന്ന് കമലിനെ കുറിച്ച്‌ എന്നോടു പറഞ്ഞതെന്ന കാര്യം ഓർക്കുന്നു.”

‘സായൂജ്യം’, ‘കോളിളക്കം’, ‘മഞ്ഞ്’, ‘കിങ്ങിണി’, ‘കല്യാണസൗഗന്ധികം’, ‘വാചാലം’, ‘ശോഭനം’, ദ് കിങ് മേക്കർ’, ‘ലീഡർ’ തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച അദ്ദേഹം, ‘ശാരദ’ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. ‘യുവജനോത്സവം’ എന്ന ചിത്രത്തിലെ ‘ഇന്നും എന്റെ കണ്ണുനീരില്‍’ എന്ന ഗാനരംഗത്ത് അഭിനയിച്ചിരിക്കുന്നത് കമല്‍ ആണ്.