
സേവ് ബോക്‌സ് ആപ്പ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ വീണ്ടും ചോദ്യംചെയ്യലിനായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിളിപ്പിച്ചുവെന്ന വാർത്ത നിഷേധിച്ച് നടൻ ജയസൂര്യ.
രണ്ടുദിവസസമായി ചാനലിലൂടെ സമൻസ് കിട്ടുന്നതല്ലാതെ നേരിട്ട് തനിക്കോ ഭാര്യക്കോ ഇഡിയിൽനിന്ന് നിർദേശമൊന്നും ലഭിച്ചില്ലെന്നും നടൻ വ്യക്തമാക്കി. 24-നും 29-നും ഇഡി സമൻസ് പ്രകാരം ഹാജരായി. എന്നാൽ, ഏഴാം തീയതി വീണ്ടും ഹാജരാകാനുള്ള സമൻസ് ഇതുവരേയും ലഭിച്ചിട്ടില്ല.
ഓൺലൈൻ ലേലത്തിലൂടെ ഇലക്ട്രോണിക് ഉപകരണങ്ങൾ കുറഞ്ഞവിലയ്ക്ക് സ്വന്തമാക്കാമെന്ന പ്രചാരണം നൽകിയാണ് സേവ് ബോക്‌സ് ആപ്പ് 2019-ൽ അവതരിപ്പിച്ചത്. നടൻ ജയസൂര്യയടക്കമുള്ള സിനിമാതാരങ്ങൾ ആപ്പ് അവതരണച്ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. പരസ്യ ആവശ്യങ്ങൾക്കായി സമീപിക്കുന്നവർ നാളെ എന്തൊക്കെ തട്ടിപ്പുകൾ ഒപ്പിക്കുമെന്ന് ഇന്ന് ആർക്കെങ്കിലും ഊഹിക്കാൻ സാധിക്കുമോയെന്നും ജയസൂര്യ ചോദിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സേവ് ബോക്‌സ് ബ്രാൻഡ് അംബാസിഡറാകാൻ ജയസൂര്യക്ക് കരാറുണ്ടെന്ന് ഇഡിക്ക് സംശയമുണ്ടായിരുന്നു. കരാറിന്റെ ഭാഗമായി ജയസൂര്യക്ക് ലഭിച്ച പണം, സ്ഥാപനം നടത്തിയ തട്ടിപ്പിൽനിന്നുള്ളതാണ് എന്നാണ് ഇഡിയുടെ നിഗമനം.
എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിയമാനുസൃതമായി മാത്രം നടത്തി കൃത്യമായ നികുതി പൊതുഖജനാവിൽ അടയ്ക്കുന്ന ഉത്തരവാദിത്തപ്പെട്ട സാധാരണ പൗരൻ മാത്രമാണ് താനെന്നും നടൻ പറഞ്ഞു.




