video

00:00

മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകൻ ; മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവരവ് ; 57ന്റെ നിറവിൽ നടൻ ജയറാം ; ആശംസകളുമായി സിനിമാലോകം

മലയാളികളുടെ പ്രിയപ്പെട്ട കുടുംബനായകൻ ; മിമിക്രിയിലൂടെ സിനിമാലോകത്തേക്ക് കടന്നുവരവ് ; 57ന്റെ നിറവിൽ നടൻ ജയറാം ; ആശംസകളുമായി സിനിമാലോകം

Spread the love

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടനാണ് പത്മശ്രീ ജയറാം. മിമിക്രി രംഗത്തു നിന്ന് സിനിമയിലേക്കെത്തിയ ജയറാം എൻപതുകളിൽ മികച്ച ചിത്രങ്ങളുടെ ഭാഗമായിരുന്നു. ജയറാമിന്റെ 57 -ാം പിറന്നാളാണിന്ന്. മക്കളായ കാളിദാസും മാളവികയും ജയറാമിനു ആശംസകളറിയിച്ച് പോസ്റ്റ് പങ്കുവച്ചിട്ടുണ്ട്.

അച്ഛനൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രം പങ്കുവച്ചാണ് കാളിദാസിന്റെ ആശംസ. തങ്ങളൊന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് മാളവിക ആശംസകൾ കുറിച്ചത്. ഇരുവരുടെയും പോസ്റ്റുകൾക്കു താഴെ ആരാധകരും പ്രിയതാരത്തിന് പിറന്നാൾ ആശംസകളുമായി എത്തി.

കുടുംബത്തിൽ നിന്ന് മാത്രമല്ല സിനിമാ മേഖലയിൽ നിന്നും ജയറാമിനെ തേടി ആശംസകൾ എത്തിയിട്ടുണ്ട്. രമേശ് പിഷാരടി കുറിച്ച ആശംസകുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. “നിങ്ങൾ സിനിമയിലെത്തിയതും പത്മശ്രീ നേടിയതും കൊണ്ടാണ് വരേണ്യമല്ലാത്ത മിമിക്രി എന്ന കലയും കലാകാരനും മുഖ്യധാരായിലേക്ക് എത്തുന്നത്.വ്യക്തിപരമായി എനിക്ക് ഏറ്റവും കൂടുതൽ സിനിമകളിൽ അവസരം തന്ന നായകൻ, ഏറ്റവും കൂടുതൽ വേദികളിൽ ഒപ്പം നിന്ന നായകൻ,2018 വിഷു ദിനത്തിൽ നിങ്ങൾ തന്നെ ഉറപ്പാണ് ഞാൻ എന്ന സംവിധായകൻ ,പ്രിയപ്പെട്ട ജയറാമേട്ടന് ഹൃദയപൂർവം പിറന്നാൾ ആശംസകൾ” രമേഷ് കുറിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

1988 പുറത്തിറങ്ങിയ അപരൻ എന്ന പത്മരാജൻ ചിത്രത്തിലൂടെയാണ് ജയറാം സിനിമയിലെത്തുന്നത്. പിന്നീട് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ,ശുഭയാത്ര, സന്ദേശം, മാളൂട്ടി, പൊന്മുട്ടയിടുന്ന താറാവ്, മേലേപറമ്പിൽ ആൺവീട്, അയലത്തെ അദ്ദേഹം തുടങ്ങി ഒട്ടനവധി ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. 1992 ലാണ് ജയറാമും പാർവതിയും വിവാഹിതരായത്. വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുന്ന പാർവതിയുടെ ചിത്രങ്ങൾ ജയറാമിടയ്ക്ക് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ പൊന്നിയിൻ സെൽവനാണ് ജയറാം അവസാനമായി അഭിനയിച്ച ചിത്രം