
തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്ന് നടൻ ജയരാജ് വാര്യർ. സിപിഐയിലെ നേതാക്കളായ സുഹൃത്തുക്കള്‍ തന്നെ ബന്ധപ്പെട്ടിരുന്നു.
അവരോട് താൻ മത്സരിക്കാൻ ഇല്ല എന്ന കാര്യം അറിയിച്ചു. ഇടതുപക്ഷ സഹയാത്രികനായി തന്നെ തുടരുമെന്ന് ജയരാജ് വാര്യൻ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃശൂർ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് പ്രതികരണം.
തൃശ്ശൂരിലെ സിപിഐ മന്ത്രിയെ നേരിട്ട് കണ്ട് മത്സരിക്കാൻ ഇല്ല എന്ന് അറിയിച്ചു. താൻ ഇടതുപക്ഷ സഹയാത്രികനാണ്. ഇടതുപക്ഷ സഹയാത്രികനായി തന്നെ തുടരുമെന്ന് ജയരാജ് വ്യക്തമാക്കി. മന്ത്രി രാജന് വേണ്ടിയും, പ്രൊഫ. സി രവീന്ദ്രനാഥിനുവേണ്ടിയും വോട്ട് തേടും. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വ്യക്തിപരമായി താല്പര്യമില്ലെന്ന് ജയരാജ് കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group


