
തിരുവനന്തപുരം: നടനും മുന്‍ സിപിഐ നേതാവുമായ ജയന്‍ ചേര്‍ത്തല കോണ്‍ഗ്രസിലേക്കെന്ന് സൂചന.
എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി നടൻ കൂടികാഴ്ച നടത്തി.
രാവിലെയോടെയാണ് ജയന്‍ ചേര്‍ത്തല കെ സി വേണുഗോപാലിന്റെ വീട്ടിലെത്തിയത്. തന്റെ മണ്ഡലത്തിലെ എംപിയാണല്ലോയെന്നും അതുകൊണ്ട് ആലപ്പുഴയിലെ ചില വിഷയങ്ങള്‍ പറയാന്‍ എത്തിയതാണെന്നുമായിരുന്നു ജയന്‍ ചേര്‍ത്തലയുടെ പ്രതികരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ ആശയപരമായി ഇടതുപക്ഷത്തോട് വിയോജിപ്പുകളുണ്ടെന്ന് നടൻ പരസ്യമായി പറയുകയും മാറി നില്‍ക്കുകയും ചെയ്തിരുന്നു. തുടർന്ന് കോണ്‍ഗ്രസിന്റെ സാംസ്കാരിക സംഘടനകള്‍ നടത്തുന്ന പരിപാടികളിലും ജയൻ ചേർത്തല ഭാഗമായിരുന്നു.



