പോക്സോ കേസ്: നടൻ കൂട്ടിക്കല്‍ ജയചന്ദ്രനെ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചു

Spread the love

കോഴിക്കോട്: നാലുവയസ്സുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പ്രതി നടൻ കൂട്ടിക്കല്‍ ജയചന്ദ്രന്റെ പേരില്‍ പോക്സോ കുറ്റങ്ങള്‍ ചുമത്തി പോലീസ് കുറ്റപത്രം സമർപ്പിച്ചു.

കസബ പോലീസാണ് ജില്ലാ സെഷൻസ് കോടതി മുൻപാകെ കഴിഞ്ഞദിവസം കുറ്റപത്രം സമർപ്പിച്ചത്.കുറ്റപത്രം ഫയലില്‍ സ്വീകരിച്ച കോടതി തുടർനടപടികള്‍ക്കുശേഷം കേസ് പോക്സോ പ്രത്യേക കോടതിക്ക് കൈമാറും.

2024-ല്‍ കസബ പോലീസാണ് ജയചന്ദ്രനെ പ്രതിയാക്കി കേസെടുത്തത്. ജില്ലാകോടതിയും ഹൈക്കോടതിയും മുൻകൂർജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ആറുമാസത്തോളം ഒളിവിലായിരുന്ന ജയചന്ദ്രൻ സുപ്രീംകോടതി ജാമ്യം അനുവദിച്ചതിനുശേഷമാണ് അന്വേഷണ ഉദ്യോഗസ്ഥൻമുൻപാകെ ഹാജരായത്. ഈ വർഷം ജനുവരി 30-ന് കസബ സ്റ്റേഷനിലെത്തിയ ജയചന്ദ്രനെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒന്നിലധികം തവണ ലൈംഗികമായി പീഡിപ്പിച്ചു, പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചു ഉള്‍പ്പെടെയുള്ള പോക്സോ, ഐപിസി വകുപ്പുകള്‍ ചുമത്തിയാണ് ഇൻസ്പെക്ടർ കിരണ്‍ സി. നായർ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കസബ എസ്‌ഐ ജഗ്മോഹൻ ദത്ത്, എഎസ്‌ഐമാരായ ഷിജി, ഷാലു, ഷൈജു, സീനിയർ സിപിഒ സുജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്.