video
play-sharp-fill

അന്ന് അവരുടെ പ്രണയം ഞാൻ കയ്യോടെ പൊക്കി, ജയാറാമിനെയും പാർവതിയെയും കുറിച്ച് ഇന്നസെന്റ്, ആ പെണ്ണിന്റെ ഭാവി കളയണോ എന്നായിരുന്നു പലരും ജയറാമിനോട് ചോദിച്ചത്; ഇന്നസെന്റ്

അന്ന് അവരുടെ പ്രണയം ഞാൻ കയ്യോടെ പൊക്കി, ജയാറാമിനെയും പാർവതിയെയും കുറിച്ച് ഇന്നസെന്റ്, ആ പെണ്ണിന്റെ ഭാവി കളയണോ എന്നായിരുന്നു പലരും ജയറാമിനോട് ചോദിച്ചത്; ഇന്നസെന്റ്

Spread the love

സ്വന്തം ലേഖകൻ

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര കുടുംബമാണ് നടൻ ജയറാമിന്റെയും പാർവാതിയുടെയും കുടുംബം. പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ പാർവതി സിനിമയിൽ തിളങ്ങി നിന്ന സമയത്താണ് തുടക്കക്കാരനായ നടൻ ജയറാമിനെ പ്രണയിച്ച് വിവാഹം ചെയ്തത്.

ഇപ്പോള്‍ മലയാള സിനിമയിലെ മാതൃകാ താരദമ്പതികളാണ് ജയറാമും പാര്‍വ്വതിയും. തെന്നിന്ത്യന്‍ സിനിമയിലെ അറിയപ്പെടുന്ന നടന്‍ കൂടിയായ കാളിദാസ് ജയറാമിനോട് പ്രേക്ഷകര്‍ക്ക് ഒരു പ്രത്യേക താല്‍പ്പര്യ തന്നെയുണ്ട്. കൊച്ചു കൊച്ചു സന്തോഷങ്ങള്‍, എന്റെ വീട് അപ്പുവിന്റെയും എന്നീ സിനിമകളില്‍ ബാലതാരമായി മനം കവര്‍ന്ന കാളിദാസ് പക്ഷെ നായക നടനായി മലയാളത്തില്‍ എത്തിയപ്പോള്‍ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പൂമരം, അര്‍ജന്റീന ഫാന്‍സ് കാട്ടൂര്‍ക്കടവ്, ജാക്ക് ആന്റ് ജില്‍ ഉള്‍പ്പെടെയുള്ള നടന്റെ മലയാള സിനിമകള്‍ പരാജയപ്പെടുക ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോഴിതാ ജയറാമിനെയും താരത്തിന്റെ കുടുംബത്തെയും കുറിച്ച് സംസാരിക്കുകയാണ് നടന്‍ ഇന്നസെന്റ്. ജയറാമിനും പാര്‍വതിക്കുമൊപ്പം താന്‍ ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെന്നും ഇന്നും ഒരു കുടുംബം പോലെയാണ് തങ്ങളെന്നും ഇന്നസെന്റ് പറയുന്നു.

പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ എന്ന സിനിമ ചെയ്യുമ്പോഴാണ് ജയറാമും പാര്‍വതിയും തമ്മില്‍ പ്രണയത്തിലാണെന്ന് തനിക്ക് മനസ്സിലായതെന്നും ഷൂട്ടിനിടെ എടാ പട്ടരെ എന്ന് പാര്‍വതി ജയറാമിനെ ഒളിച്ചിരുന്ന് വിളിക്കുന്നത് താന്‍ കേട്ടുവെന്നും അപ്പോള്‍ താന്‍ ജയറാമിനോട് ചോദിച്ചു നിങ്ങള്‍ തമ്മില്‍ ലവ്വാണല്ലേ എന്നും ഇന്നസെന്റ് പറയുന്നു.അന്ന് ജയറാം സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ ഒന്നുമായിരുന്നില്ല. പാര്‍വതിയുടെയും ജയറാമിന്റേയും പ്രണയം അറിഞ്ഞ പലരും ജയറാമിനോട് ചോദിച്ചത് ഒരു പെണ്ണിന്റെ ഭാവി കളയാനുള്ള തീരുമാനത്തിലാണോ എന്നായിരുന്നുവെന്നും ഇന്നസെന്റ് കൂട്ടിച്ചേര്‍ത്തു.