പഠിക്കാൻ പ്രായം തടസ്സമല്ല! 68ാം വയസ്സിൽ ഏഴാം ക്ലാസ് പരീക്ഷ എഴുതാനെത്തി നടൻ ഇന്ദ്രൻസ് ; അഭിനന്ദനവുമായി മന്ത്രി ശിവൻ കുട്ടി

Spread the love

തിരുവനന്തപുരം : സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ എഴുതി നടൻ ഇന്ദ്രൻസ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടൻ പരീക്ഷ എഴുതുന്നത്.

video
play-sharp-fill

പരീക്ഷക്കെത്തിയ നടനെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അഭിനന്ദിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ അഭിനന്ദനം.

കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാലാം ക്ലാസിൽ വെച്ച് പഠനം പാതിവഴിക്ക് നിർത്തേണ്ടി വന്നതാണ് ഇ​ന്ദ്രൻസിന്. ജീവിക്കാൻ വേണ്ടി ബന്ധുവിന്റെ തയ്യൽകടയിൽ ജോലി ചെയ്യുകയായിരുന്നു പിന്നീട്. അവിടന്നാണ് ഇന്ദ്രൻസ് സിനിമയിലേക്ക് എത്തിയത്. പഠിക്കാൻ പ്രായം തടസ്സമല്ലെന്ന് തെളിയിക്കുകയാണ് ഇപ്പോൾ അദ്ദേഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവനന്തപുരം മെഡിക്കൽ കോളേജിനടുത്തുള്ള സർക്കാർ ഹയർസെക്കൻഡറി സ്കൂളായിരുന്നു പഠനകേന്ദ്രം. ശനിയും ഞായറും രാവിലെ 9.30 മുതലാണ് പരീക്ഷ. രണ്ടു ദിവസങ്ങളിലായി ആറ് വിഷയത്തിലാണ് പരീക്ഷ. വിജയിക്കുന്നവർക്ക് പത്താം തരം തുല്യതാകോഴ്സിലേക്ക് നേരിട്ട് ചേരാം. 151 പേർ പരീക്ഷ എഴുതുന്നുണ്ട്.