നടന്‍ ജിപിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; അപകടം സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് മറ്റൊരു കാറില്‍ ഇടിച്ച്; ഇരുകാറുകളും ഭാഗികമായി തകര്‍ന്നു

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ചെറുതുരുത്തി: ടിവി അവതാരകനും ചലച്ചിത്ര താരവുമായ ജിപിയുടെ (ഗോവിന്ദ് പദ്മസൂര്യ) കാര്‍ അപകടത്തില്‍പ്പെട്ടു.

ജിപി സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോഡരികില്‍ നിര്‍ത്തിയിട്ട കാറില്‍ ഇടിക്കുകയായിരുന്നു.
ദേശമംഗലം പഞ്ചായത്തിലെ ആറങ്ങോട്ടുകരയില്‍ ഇന്നു രാവിലെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പട്ടാമ്പിയില്‍ നിന്നും കൊച്ചിയിലേക്ക് ഷൂട്ടിങ്ങിനായി പോകുമ്പോഴായിരുന്നു അപകടം. എതിരെ വരികയായിരുന്ന സ്കൂള്‍ വാനിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ജിപിയുടെ കാര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന മറ്റൊരു കാറില്‍ ഇടിച്ചത്. ഇരുകാറുകളും ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല.

മുന്നില്‍ പോകുകയായിരുന്ന ബൈക്ക് റോഡിന് നടുവില്‍ പെട്ടെന്ന് ബ്രൈക്ക് ചെയ്ത് നിര്‍ത്തിയപ്പോള്‍ പിന്നാലെ വന്ന സ്കൂള്‍ വാൻ, കാര്‍ എന്നിവ ചവിട്ടി നിര്‍ത്തി. അതിനിടെ എതിരെ വന്ന ജിപിയുടെ കാര്‍ സ്കൂള്‍ ബസിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിടുകയായിരുന്നു.

ചെറുതുരുത്തി പൊലീസ് സംഭവസ്ഥലത്തെത്തി. ജിപി സിനിമാ ഷൂട്ടിങ്ങിനായി കൊച്ചിയിലേക്ക് പോവുകയും ചെയ്തു.