
കൊച്ചി: നടൻ ദിലീപിന്റെ വീട്ടില്‍ അതിക്രമിച്ച് കടന്നയാള്‍ പൊലീസ് കസ്റ്റഡിയില്‍.
മലപ്പുറം സ്വദേശി അഭിജിത് എന്നയാളാണ് പിടിയിലായത്.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം.
ആലുവ കൊട്ടാരക്കടവിലെ ദിലീപിന്റെ വീട്ടിലേക്കാണ് ഇയാള്‍ മദ്യലഹരിയില്‍ അതിക്രമിച്ച് കയറിയത്. വീട്ടുകാരുടെയും സുരക്ഷാ ജീവനക്കാരുടെയും ശ്രദ്ധയില്‍പ്പെട്ടതോടെ ഇയാളെ തടഞ്ഞു നിർത്തി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് വീട്ടുകാർ നല്കിയ പരാതിയില്‍ ആലുവ പൊലീസ് സ്ഥലത്തെത്തി അഭിജിത്തിനെ കസ്റ്റഡിയിലെടുത്തു. പ്രാഥമിക അന്വേഷണത്തില്‍ ഇയാള്‍ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. മോഷണ ശ്രമം ആയിരുന്നില്ല ലക്ഷ്യമെന്നും പൊലീസ് വ്യക്തമാക്കി.




