ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍നിന്ന് മടങ്ങി; നാളെയും ഹാജരാകണം

ആദ്യ ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി; പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് കളമശ്ശേരി ക്രൈം ബ്രാഞ്ച് ഓഫീസില്‍നിന്ന് മടങ്ങി; നാളെയും ഹാജരാകണം

സ്വന്തം ലേഖകൻ
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കം ആറ് പ്രതികളുടെ ആദ്യ ദിവസത്തെ ചോദ്യംചെയ്യൽ പൂർത്തിയായി. പതിനൊന്ന് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ദിലീപ് പുറത്തിറങ്ങി.

ആകെ മൂന്നുദിവസത്തേക്കാണ് ചോദ്യംചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. പ്രതികള്‍ അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കണമെന്ന്‌ ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

നടൻ ദിലീപിന്റെ മൊഴിയിൽ നിറയെ പൊരുത്തക്കേടുകളുണ്ടെന്ന് ക്രൈംബ്രാഞ്ച്. തെളിവുകൾ ഉള്ള കാര്യങ്ങളിൽ പോലും നിഷേധാത്മക മറുപടിയാണ് ദിലീപ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ അന്വേഷണവുമായി സഹകരിച്ചില്ലെങ്കിൽ ജാമ്യം റദ്ദ് ചെയ്യുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ബിഷപ്പുമായി ബന്ധപ്പെട്ട് ഉയർന്ന വാദങ്ങളെയും ക്രൈംബ്രാഞ്ച് തള്ളിയിട്ടുണ്ട്. അന്വേഷണം വഴിതിരിച്ചുവിടാനുള്ള നീക്കത്തിന്റെ ഭാ​ഗമാണിതെന്ന് ഉദ്യോ​ഗസ്ഥർ നിരീക്ഷിക്കുന്നു.

പ്രതികൾ രാവിലെ 9 മുതൽ വൈകിട്ട് 8 വരെ അന്വേഷണ ഉദ്യോഗസ്ഥർക്കു മുന്നിലുണ്ടാകണമെന്ന് ജസ്റ്റിസ് പി. ഗോപിനാഥ് നിർദേശിച്ചിരുന്നു. ദിലീപ്, സഹോദരൻ അനൂപ്, സഹോദരീഭർത്താവ് ടി.എൻ.സുരാജ്, ഡ്രൈവർ അപ്പു, സുഹൃത്ത് ബൈജു ചെങ്ങമനാട് എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണു ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.