നടൻ ധർമേന്ദ്രയുടെ ഓർമ്മക്കായി 90-ാം ജന്മദിനത്തിന് മുന്നോടിയായി ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകർക്ക് തുറന്നുനൽകും; കുടുംബം

Spread the love

മുംബൈ: അന്തരിച്ച നടൻ ധർമേന്ദ്രയുടെ ഖണ്ഡാലയിലെ ഫാം ഹൗസ് ആരാധകർക്കായി തുറന്നുകൊടുക്കുന്നു. ഡിസംബർ എട്ടിനാണ് ഫാം ഹൗസിലേക്ക് ആരാധകർക്ക് പ്രവേശിക്കാനാവുക.

video
play-sharp-fill

സോഷ്യൽ മീഡിയയിലൂടെയാണ് നടൻ്റെ കുടുംബം ഇക്കാര്യം അറിയിച്ചത്. ഫാം ഹൗസിലേക്ക് പ്രവേശിക്കാൻ പാസോ രജിസ്ട്രേഷനോ ഇല്ല.താരത്തിന്റെ 90-ാം ജന്മദിനത്തിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന് ആദരമെന്നോണം ഇക്കാര്യം ചെയ്യാൻ ഡിയോൾ കുടുംബം തീരുമാനിച്ചത്.

ധർമേന്ദ്രയെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്ത ആളുകൾക്ക് ഒത്തുകൂടി അദ്ദേഹത്തെ അനുസ്മരിക്കാൻ ഒരു ഇടം സൃഷ്ടിക്കണമെന്ന കുടുംബത്തിന്റെ ആഗ്രഹത്തിൽ നിന്നാണ് പ്രവേശനം സൗജന്യമാക്കാൻ തീരുമാനിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യാത്ര സുഗമമാക്കുന്നതിനായി, ലോനാവാലയിൽ നിന്ന് ബസുകൾ ഉണ്ടായിരിക്കും. നവംബർ 24-ന് 89-ാം വയസ്സിലാണ് ധർമേന്ദ്ര അന്തരിച്ചത്. ഡിസംബർ എട്ടിന്‌ 90-ാം പിറന്നാൾ ആഘോഷിക്കാനിരിക്കേയാണ് മുംബൈയിലെ ജുഹുവിലെ വസതിയിൽ വിടവാങ്ങൽ. ശ്വാസതടസ്സത്തെത്തുടർന്ന് ധർമേന്ദ്രയെ ഒക്ടോബർ അവസാനം മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രി വിട്ട് 12 ദിവസത്തിനുശേഷമാണ് വിടവാങ്ങിയത്.