വിവാഹം കഴിക്കാനായി വീട്ടുകാരിൽ നിന്നും കടുത്ത സമ്മർദ്ദം; കന്നഡ നടി നന്ദിനി ആത്മഹത്യ നിലയിൽ കണ്ടെത്തി;’മാനസിക പ്രയാസങ്ങൾ താങ്ങാനാവുന്നില്ല’; ആത്മഹത്യാ കുറിപ്പ് പുറത്ത്

Spread the love

ബംഗളുരു: കന്നഡ ,​ തമിഴ് ടെലിവിഷൻ താരം നന്ദിനി സി.എമ്മിനെ ബംIഗളുരുവിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മാതാപിതാക്കൾക്ക് നന്ദിനി അയച്ച ആത്മഹത്യാകുറിപ്പും പുറത്തുവന്നിട്ടുണ്ട്. വിവാഹത്തിന് സമ്മർദ്ദം ചെലുത്തുന്നുണ്ടെന്നും മാനസികമായി അതിന് തയ്യാറല്ലെന്നും മാതാപിതാക്കൾക്ക് അയച്ച കുറിപ്പിൽ പറഞ്ഞതായാണ് റിപ്പോർ‌‌ട്ട്.

video
play-sharp-fill

മറ്റ് പ്രശ്നങ്ങൾ കാരണം താൻ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും പരാമർശമുണ്ട്. അതേസമയം നന്ദിനിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.വിശദമായ അന്വേഷണത്തിന് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവയ്ക്കുമെന്ന് പൊലീസ് അറിയിച്ചു.

അഭിനയ ജീവിതവുമായി മുന്നോട്ടു പോകാനായിരുന്നു നന്ദിനിക്ക് താൽപര്യം. എന്നാൽ, സർക്കാർ ജോലി നേടാനും വിവാഹിതയാകാനും വീട്ടുകാർ നിർബന്ധിച്ചിരുന്നു. നന്ദിനിയുടെ പിതാവ് 2019ൽ സർക്കാർ സർവിസിലിരിക്കെ മരിച്ചിരുന്നു. ആശ്രിത നിയമനത്തിലൂടെ നന്ദിനിക്ക് ജോലിക്ക് ചേരാനുള്ള അവസരമുണ്ടായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അഭിനയം ഒഴിവാക്കി ജോലിയിൽ ചേരാനും വിവാഹിതയാവാനുമാണ് കുടുംബം ഇവരെ നിർബന്ധിച്ചിരുന്നത്. ഇതിൽ നന്ദിനിക്ക് ഒട്ടും താൽപര്യമുണ്ടായിരുന്നില്ലെന്ന് കുറിപ്പിൽ പറയുന്നതായി പൊലീസ് അറിയിച്ചു.