നടൻ ബിനീഷ് ബാസ്റ്റിൻ വിവാഹിതനായി; അടൂര്‍ സ്വദേശിനി താരയാണ് വധു

Spread the love

കൊച്ചി: ആരാധകര്‍ സ്‌നേഹത്തോടെ ടീമേ എന്ന് വിളിക്കുന്ന ബിനീഷ് ബാസ്റ്റിന്‍ വിവാഹിതനായി. വിവാഹ ഉറപ്പിച്ചതിമുതുലുള്ള എല്ലാ വിശേഷങ്ങളും നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇന്ന് പള്ളിയില്‍ വച്ച് താരയുടെ കഴുത്തില്‍ ബിനീഷ് മിന്ന് ചാര്‍ത്തി.

video
play-sharp-fill

ഇനി ഇടവും വലവും പിടിക്കാന്‍ എനിക്കാളായി എന്നാണ് വിവാഹത്തിന് ശേഷം ബിനീഷ് പ്രതികരിച്ചത്. അടൂര്‍ സ്വദേശിനി താരയാണ് വധു.

കൊച്ചിയിലെ പള്ളിയില്‍ വച്ച്‌ അടുത്ത ബന്ധുക്കളും സുഹൃത്തുകളും പങ്കെടുത്ത ചടങ്ങിലായിരുന്നു വിവാഹം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിഗ് ബോസ് വിജയി അനുമോളും ബിനീഷ് പങ്കെടുത്ത റിയാലിറ്റി ഷോയിലെ താരങ്ങളും അടക്കം നിരവധി പേര്‍ ചടങ്ങിയില്‍ പങ്കുചേർന്നിരുന്നു.

വളരെ അധികം ഇമോഷണലായിരുന്നു വിവാഹത്തിന് ശേഷം ബിനീഷ് ബാസ്റ്റിന്‍. ഈ ഒരു നിമിഷം വളരെ അധികം സന്തോഷം തോന്നുന്നു. ഞങ്ങള്‍ സ്വപ്‌നം കണ്ടതാണ് എന്ന് മാത്രമല്ല, അമ്മച്ചിയുടെ വലിയൊരു പ്രാര്‍ത്ഥന കൂടെയായിരുന്നു. ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം- ബിനീഷ് ബാസ്റ്റിന്‍ പറഞ്ഞു.