റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറി അപകടം ; നടൻ ബിജുക്കുട്ടനും ഡ്രൈവർക്കും പരിക്കേറ്റു

Spread the love

പാലക്കാട് : വാഹനാപകടത്തില്‍ നടന്‍ ബിജുക്കുട്ടന് പരിക്കേറ്റു. പാലക്കാട് കണ്ണാടി വടക്കുമുറിയില്‍ വച്ചാണ് അപകടമുണ്ടായത്.

ഇന്ന് പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം. ബിജുക്കുട്ടന്‍ സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാതയ്ക്ക് അരികില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു.

അപകടത്തിൽ ബിജുക്കുട്ടനും കാർ ഡ്രൈവര്‍ക്കും പരിക്കേറ്റു, ഇവരെ  ഇരുവരെയും പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group