video
play-sharp-fill

“ഇവനൊരു വിഷമാണ്; അന്നുണ്ടായ പ്രശ്നം കാരണം എന്റെ ജീവിതത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാമോ ?’ ..ചെകുത്താന്റെ അറസ്റ്റില്‍ ബാല

“ഇവനൊരു വിഷമാണ്; അന്നുണ്ടായ പ്രശ്നം കാരണം എന്റെ ജീവിതത്തിന് എന്താണ് സംഭവിച്ചതെന്ന് അറിയാമോ ?’ ..ചെകുത്താന്റെ അറസ്റ്റില്‍ ബാല

Spread the love

നടൻ മോഹൻലാലിനെ അധിക്ഷേപിച്ച യൂട്യൂബർ ചെകുത്താനെതിരെ പ്രതികരിച്ച്‌ നടൻ ബാല.
അമ്മ സംഘടന നല്‍കിയ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത ചെകുത്താൻ എന്ന അജു അലക്സ് ഒരു വിഷമാണെന്ന് ബാല പറഞ്ഞു.
മുൻപ് ഒരു യൂട്യൂബറെ വീട്ടില്‍ കയറി ആക്രമിച്ചുവെന്നും തോക്ക് കാണിച്ച്‌ പേടിപ്പിച്ചെന്നും ബാലയ്‌ക്കെതിരെ ആരോപണം ഉയർന്നിരുന്നു. ഇതേ യൂട്യൂബറെ ആണ് പോലീസ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നതും.
ഇത് തന്നെയാണ് പത്ത് മാസം മുന്‍പ് താന്‍ പറഞ്ഞിരുന്നതെന്ന് വ്യക്തമാക്കുകയാണ് ബാലയിപ്പോള്‍. ലൈവിലെത്തിയതാണ് തന്റെ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ പറ്റിയും ബാല സംസാരിച്ചത്.
ഈ ലൈവ് വരാന്‍ ഒരു കാരണമുണ്ട്. യൂട്യൂബര്‍ അജു അലക്‌സ് എന്ന ചെകുത്താന്‍ ചെയ്‌തൊരു കാര്യമുണ്ട്. എട്ടു പത്ത് മാസം മുന്‍പ് എല്ലാവരോടുമായി ഞാന്‍ പറഞ്ഞത് ഇതായിരുന്നില്ലേ?. എല്ലാ ചാനലിലും ചര്‍ച്ച നടന്നു, എല്ലാവരോടും ഞാന്‍ സംസാരിച്ചു.
ഞാന്‍ എന്ത് പാപം ആണ് ചെയ്തതെന്ന് നിങ്ങള്‍ പറയൂ.
ഇവനൊരു വിഷമാണ്. ചെയ്യുന്ന പ്രവൃത്തികളെല്ലാം മോശമാണ്. അത് നിര്‍ത്തണമെന്ന് പറയാനാണ് ഞാന്‍ പോയത്. പക്ഷേ മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത എന്തൊക്കെയായിരുന്നു.
ബാല തോക്ക് എടുത്തിട്ട് വയലന്‍സ് ചെയ്തു എന്നൊക്കെ വാര്‍ത്തയില്‍ നിറഞ്ഞു. ഒരുപാട് പേര്‍ എന്നെ മനസിലാക്കുകയും എനിക്ക് സപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു.
നമുക്കേറ്റവും പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. വയനാട്ടിലുണ്ടായ പ്രശ്‌നം കേരളത്തിന്റേത് മാത്രമാണോ? മനുഷ്യന്മാര്‍ക്ക് സംഭവിക്കാവുന്നതില്‍ വച്ച്‌ ഏറ്റവും വലിയൊരു ദുരന്തമാണ് ഉണ്ടായത്. അതിന് വേണ്ടി എല്ലാ നാടുകളില്‍ നിന്നും സഹായം ചെയ്യുന്നവരുണ്ട്.
അതിലും കയറി മോശമായിട്ടുള്ള കമന്റ് അടിക്കുന്നു.
അന്നുണ്ടായ പ്രശ്‌നങ്ങള്‍ കാരണം എനിക്കും എന്റെ ജീവിതത്തിനും എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കെങ്കിലും അറിയാമോ? എന്റെ കുടുംബത്തിന് എന്തൊക്കെ വേദനകളുണ്ടായി, എന്റെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങളാണ് ആ സംഭവം കൊണ്ട് ഉണ്ടായത്.
ലാലേട്ടന്‍ മൂന്ന് കോടി രൂപ കൊടുത്തു. അത് എല്ലാവര്‍ക്കും അറിയുന്നത് മാത്രമാണ്. അറിയാത്ത കാര്യങ്ങള്‍ വേറെയുണ്ട്. നന്മ ചെയ്യുന്നവരെ പറ്റി അതൊന്നും ചെയ്യാത്തവര്‍ കമന്റിടുന്നു.
ഒന്നും ചെയ്യാത്തവന്മാരെ പറ്റി ആരെങ്കിലും പറയാറുണ്ടോ? ചെറിയൊരു സഹായം ചെയ്ത ആളാണെങ്കിലും അവരെ സൈബര്‍ അറ്റാക്ക് നടത്തുന്നത് എന്തിനാണ്?.
ഒരു വ്യക്തിയെ മാത്രമല്ല, അവരുടെ ഭാര്യയെയും മക്കളെയുമൊക്കെ വിമര്‍ശിക്കുകയാണ്.
നടന്റെ അഭിനയത്തെ പറ്റി പറയാനാണെങ്കില്‍ അതിനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. എന്റെ പേഴ്‌സണല്‍ ലൈഫില്‍ എന്തോരം സഹിച്ചിട്ടുണ്ട്.
ഒത്തിരി കഷ്ടപ്പെട്ടു. അജു അലക്‌സിനെ ഇന്ന് പോലീസ് അറസ്റ്റ് ചെയ്തു. അയാള്‍ ചെയ്യുന്ന പ്രവൃത്തിയ്ക്ക് ശിക്ഷ കൊടുക്കണമെന്നാണ് ഞാന്‍ മുന്‍പും പറഞ്ഞത്. ഇന്നത്തോട് കൂടി നിയമപരമായി ഇത് അവസാനിക്കണം.
നടന്‍ സിദ്ദിഖ് സാര്‍ എടുത്ത തീരുമാനം കൃത്യമാണ്. അയാളെ പോലീസ് അറസ്റ്റ് ചെയ്തതും നന്നായി.
ഇന്നലെ ഞാന്‍ സന്തോഷ് വര്‍ക്കി എന്നൊരുത്തനെ പറ്റി പറഞ്ഞും വീഡിയോ ഇട്ടിരുന്നു. അത് വേഗം ഡിലീറ്റ് ചെയ്തു. എന്തോ മാനസിക പ്രശ്‌നമൊക്കെ അനുഭവിക്കുന്ന ആളാണല്ലോ എന്ന് കരുതി വിട്ടതാണ്.
ഞാന്‍ ചെന്നൈയിലാണുള്ളത്. എന്റെ ജീവിതത്തില്‍ ഇതുപോലെ ആളുകള്‍ ഇടപെടുന്നതിനെ പറ്റിയൊന്നും നിങ്ങള്‍ക്ക് അറിഞ്ഞൂടാ.
ഞാന്‍ നന്മ ചെയ്തിട്ടും എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട്. പാണ്ടി എന്നാണ് എന്നെ കുറേ പേര്‍ ഇപ്പോഴും വിളിക്കാറുള്ളത്. ആയിക്കോട്ടെ, അതിലെനിക്ക് കുഴപ്പമില്ല. മരണം വരെ എനിക്ക് ചെയ്യാനുള്ള കടമകള്‍ ഞാന്‍ ചെയ്യും.
അത് മരിച്ച്‌ പോയ അച്ഛന് കൊടുത്ത വാക്കാണ്. വരുത്തനെന്നോ പാണ്ടിയെന്നോ ഒക്കെ നിങ്ങള്‍ക്ക് വിളിക്കാമെന്നും ബാല പറയുന്നു.