തനിയ്‌ക്കെതിരെ അജു അലക്സ് ഗൂഢാലോചന നടത്തുന്നു; യൂട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസുമായി നടന്‍ ബാല

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: യൂട്യൂബര്‍ക്കെതിരെ മാനനഷ്ടക്കേസുമായി നടൻ ബാല.

അപകീര്‍ത്തികരമായ പ്രസ്താവന നടത്തിയെന്ന് ചൂണ്ടിക്കാട്ടി യൂട്യൂബര്‍ അജു അലക്സിനെതിരെയാണ് താരം വക്കീല്‍ നോട്ടീസ് അയച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വീട് കയറി ആക്രമിച്ചെന്നത് തെറ്റായ പ്രസ്താവനയാണെന്ന് ബാല പറഞ്ഞു. തനിയ്‌ക്കെതിരെ അജു അലക്സ് ഗൂഢാലോചന നടത്തുന്നുവെന്നും താരം പരാതിയില്‍ ആരോപിക്കുന്നുണ്ട്.

കുറച്ച്‌ ദിവസം മുൻപാണ് ബാല വീട്ടില്‍ അതിക്രമിച്ച്‌ കയറി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് യൂട്യൂബര്‍ പരാതി നല്‍കിയത്. ബാലയെ വിമര്‍ശിച്ച്‌ അജു അലക്സ് സ്വന്തം യൂട്യൂബ് ചാനലില്‍ വീഡിയോ പോസ്റ്റ് ചെയ്തതിലുള്ള വിരോധം കാരണം ഫ്ലാറ്റിലെത്തി വസ്ത്രങ്ങള്‍ വാരിവലിച്ചിട്ടെന്നും വീഡിയോ തയാറാക്കാൻ വച്ചിരുന്ന ബാക്ഡ്രോപ് കീറിയ ശേഷം വീഡിയോ ഡിലീറ്റ് ചെയ്തില്ലെങ്കില്‍ ബാക്കി അപ്പോഴറിയാം എന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.