video
play-sharp-fill
ലൊക്കേഷനിൽ വസ്ത്രം മാറാൻ സൗകര്യമില്ലാത്തതിനെക്കുറിച്ചും, സാരി മറച്ച് വസ്ത്രം മാറിയതിനെ കുറിച്ചും വാണി പറഞ്ഞിരുന്നു ; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് ബാബുരാജ്

ലൊക്കേഷനിൽ വസ്ത്രം മാറാൻ സൗകര്യമില്ലാത്തതിനെക്കുറിച്ചും, സാരി മറച്ച് വസ്ത്രം മാറിയതിനെ കുറിച്ചും വാണി പറഞ്ഞിരുന്നു ; ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പ്രതികരിച്ച് ബാബുരാജ്

മലയാള സിനിമാ ലോകത്ത് നിലനില്‍ക്കുന്ന  ചൂഷണത്തിന്റെ വിവരങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് തുറന്ന് കാണിച്ചിരിക്കുന്നത്.

കാസ്റ്റിംഗ് കൗച്ച്‌ അടക്കമുള്ള ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും നടിമാര്‍ മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതിന് പിന്നാലെ ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടനും താര സംഘടനയായ എ എം എം എയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ബാബുരാജ്. തന്റെ ഭാര്യയും നടിയുമായ വാണി വിശ്വനാഥ് വസ്ത്രം മാറാന്‍ സൗകര്യമില്ലാത്തതിനെക്കുറിച്ച്‌ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ബാബുരാജ് പറയുന്നു

ചാനലില്‍ കൂടി കാണിക്കുന്നത് ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ടിലെ ഏതാനും വരികള്‍ മാത്രമാണ്,ഈ റിപ്പോർട്ടിനകത്തു എന്താണ് പറഞ്ഞിരിക്കുന്നത് എന്ന് അറിഞ്ഞിട്ടേ എല്ലാം പറയാന്‍ കഴിയൂ.ഇപ്പോള്‍ വാര്‍ത്തകള്‍ വരുന്നതില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് എന്നൊക്കെ പറയുന്നുണ്ട്. താന്‍ ഒക്കെ ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ആയി വന്ന ആളാണ് , നമ്മളൊക്കെ എത്രയോ കാലമായി വര്‍ക്ക് ചെയ്യുന്നവരാണ് ബാബുരാജ് പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ ഭാര്യ വാണി പറഞ്ഞിട്ടുണ്ട് ഷൂട്ടിങ് നടക്കുമ്ബോള്‍ ഒരു സാരി വച്ച്‌ മറച്ചിട്ടാണ് വസ്ത്രം മാറിയിട്ടുള്ളത് എന്ന്. പണ്ടത്തെ കാലം അങ്ങനെയാണ്. ഇപ്പോഴാണ് കാരവാനൊക്കെ വന്നത്. ഇപ്പോഴും സൗകര്യം കൊടുക്കുന്നില്ലെങ്കില്‍ അത് തെറ്റാണ് എന്നും ബാബുരാജ് അഭിപ്രായപ്പെടുന്നുണ്ട്. മൊബൈല്‍ കാലഘട്ടം വന്നപ്പോള്‍ ആര്‍ക്കു വേണമെങ്കിലും എന്തും ഷൂട്ട് ചെയ്യാം, പുറത്തു വിടാം എന്ന അവസ്ഥയാണ് ഉളളത്.

സുരക്ഷിതമല്ലാത്ത ഒരു അവസ്ഥ വന്നിരിക്കുന്നു. തീര്‍ച്ചയായും റിപ്പോര്‍ട്ട് പഠിച്ചിട്ട് വേണ്ട കാര്യങ്ങള്‍ ചെയ്യുന്നതാണ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുരുതരമായ വെളിപ്പെടുത്തലുകളാണ് റിപ്പോര്‍ട്ടിലൂടെ പുറത്ത് വന്നിരിക്കുന്നത്. അവസരം നല്‍കുന്നതിന് പകരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും അതിനെ എതിര്‍ക്കുന്നവരുടെ കരിയര്‍ നശിപ്പിക്കുന്നതായും മൊഴിയില്‍ പറയുന്നുണ്ട്. പലരും ഭീഷണികളെ ഭയന്ന് പുറത്ത് പറയാതെ എല്ലാം നിശബ്ദമായി സഹിക്കുകയാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.