video
play-sharp-fill

നടിയെ ആക്രമിച്ച കേസ്; ഇനിയും കാലതാമസം അനുവദിക്കില്ല: വിചാരണ ഈ മാസം 11ആം തിയതി പൂര്‍ത്തിയാക്കണമെന്ന് വിചാരണകോടതി

നടിയെ ആക്രമിച്ച കേസ്; ഇനിയും കാലതാമസം അനുവദിക്കില്ല: വിചാരണ ഈ മാസം 11ആം തിയതി പൂര്‍ത്തിയാക്കണമെന്ന് വിചാരണകോടതി

Spread the love

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 11ന് പൂർത്തിയാക്കണമെന്ന് വിചാരണ കോടതി. മധ്യവേന അവധിക്ക് മുമ്പ് വിചാരണ പൂർത്തിയാക്കണമെന്ന് പ്രോസിക്യൂഷനും പ്രതിഭാഗത്തോടും വിചാരണ കോടതി നിർദ്ദേശം നല്‍കി.

അന്തിമവാദം പൂർത്തിയായ ശേഷം കേസ് വിധി പറയാനായി മാറ്റും.എട്ടാം പ്രതിയായ ദിലീപിന്റെ അന്തിമവാദമാണ് നിലവില്‍ ഒന്നരമാസമായി വിചാരണ കോടതിയില്‍ നടക്കുന്നത്.

ഇനിയും കാലതാമസം അനുവദിക്കാനാകില്ലെന്നും അവധിക്കാല സിറ്റിംഗില്‍ ഈ കേസ് പരിഗണിക്കില്ലെന്നും കോടതി വ്യക്തമാക്കി. തുടർന്നാണ് കോടതി അവധിക്കാലത്തേക്ക് കടക്കുന്നതിന് മുൻപെ ആയി വിചാരണ പൂർത്തിയാക്കണമെന്ന് നിർദ്ദേശം നല്‍കിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018ന് മാർച്ച്‌ 8നാണ് കേസില്‍ വിചാരണ തുടങ്ങിയത്.പ്രതികളും വാദികളും നിരവധി തവണ പല ആവശ്യങ്ങള്‍ ഉന്നയിച്ച്‌ മേല്‍ക്കോടതികളെ സമീപിച്ചതോടെ വിചാരണയില്‍ വലിയ കാലതാമസമാണ് നേരിട്ടത്