സല്‍മാന്‍ ഖാനെതിരെ വീണ്ടും വധഭീഷണി.ഭീഷണി എത്തിയത് വാട്സ്ആപ്പ് സന്ദേശം വഴി.താരത്തിന്റെ കാർ ബോംബ് വെച്ച് തകർക്കുമെന്നും,വീട്ടിലെത്തി വാദിക്കുമെന്നുമാണ് വാട്സ്ആപ്പ് സന്ദേശം.
മുംബൈ വര്‍ളി ട്രാന്‍സ്പോര്‍ട്ട് ഓഫിസിലേക്കാണ് സന്ദേശമെത്തിയത്.സംഭവത്തില്‍ മുംബൈ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ലോറന്‍സ് ബിഷ്ണോയ് സംഘത്തിന്‍റേതാണോ ഭീഷണിയെന്ന് പോലീസ് ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല.
ബാബ സിദ്ദിഖി കൊല്ലപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ വർഷം ഏപ്രിൽ സൽമാന്റെ വസതിക്ക് നേരെ വെടിവയ്പ്പ് ഉണ്ടാവുകയും സംഭവത്തിൽ രണ്ടുപേർ പിടിയിലാവുകയും ചെയ്തിരുന്നു.ഇതോടെ സല്‍മാന്‍റെ സുരക്ഷ ശക്തമാക്കുകയും വസതിയിലെ മട്ടുപ്പാവില്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസുള്‍പ്പടെ സ്ഥാപിക്കുകയും ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്നുവെന്ന് ആരോപിച്ചാണ് ബിഷ്ണോയ് ഗ്യാങ് സല്‍മാനെതിരെ വധഭീഷണി നേരത്തെ മുഴക്കിയത്.ബിഷ്ണോയ് സമൂഹം പവിത്രമായി കാണുന്ന കൃഷ്ണമൃഗത്തെ ആക്രമിച്ചതിന് പകരം ചോദിക്കുമെന്നായിരുന്നു ലോറന്‍സ് ബിഷ്ണോയുടെ ഭീഷണി.