
ആരാധകരുടെ ആശങ്കകള്‍ക്ക് വിരാമമിട്ടുകൊണ്ട് വൈഫും ഞാനും സുരക്ഷിതരാണെന്ന് നടൻ ആശിഷ് വിദ്യാര്‍ഥി. നടനും ഭാര്യ രുപാലി ബറുവയും റോഡ് മുറിച്ച് കടക്കുന്നതിനിടെയുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ഹോസ്പിറ്റലിൽ ചികിത്സയില്‍ കഴിയുകയാണ്. തൻ്റെ ഇൻസ്റ്റഗ്രാം ലൈവിലൂടെയാണ് നടൻ ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ അതിവേഗതയില്‍ വന്ന ഒരു ഇരുചക്ര വാഹനം ദാമ്പതികളെ ഇടിക്കുന്നത്. അപകടത്തിൽ ഇവര്‍ക്ക് നിസാര പരുക്കുകളേറ്റിരുന്നു വാഹനമോടിച്ചിരുന്ന യാത്രക്കാരനും പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. എല്ലാവരും അപകടനില തരണം ചെയ്തിട്ടുണ്ട്.
ഭക്ഷണം കഴിച്ച് മടങ്ങുമ്ബോഴാണ് ദമ്ബതികളെ വാഹനമിടിക്കുന്നത്. അപകടത്തിന് തൊട്ടുപിന്നാലെ ഗീതാനഗർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിക്കേറ്റ ഇരുചക്ര വാഹന യാത്രികനെ ഗൗഹതി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും അതേസമയം ആശിഷ് വിദ്യാർത്ഥിയെയും രൂപാലി ബറുവയെയും ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കും കൊണ്ടുപോയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോളിതാ തന്റെ പരുക്കുകള്‍ നിസ്സാരമാണെന്നും ചലനശേഷിയെയോ സംസാരത്തെയോ ഒന്നും ബാധിച്ചിട്ടില്ലെന്നും നടൻ പറഞ്ഞു. ആരാധകരുടെ പ്രാർത്ഥനയ്ക്ക് നന്ദി പറഞ്ഞ നടൻ, ആശുപത്രി ജീവനക്കാരില്‍ നിന്ന് നല്ല പരിചരണം ലഭിക്കുന്നുണ്ടെന്നും മെഡിക്കല്‍ പരിശോധനകള്‍ പൂർത്തിയായിക്കഴിഞ്ഞാല്‍ പോകാമെന്നും പറഞ്ഞു.



