‘അതെല്ലാം എഐ ആണ്’; വിവാദ വീഡിയോ കോളില്‍ വിശദീകരണവുമായി നടൻ അജ്മല്‍ അമീര്‍

Spread the love

കൊച്ചി: മലയാളികള്‍ക്കിടയില്‍ വളരെ എളുപ്പം ഇടം നേടിയ താരമായിരുന്നു അജ്മല്‍ അമീർ.

ചുരുങ്ങിയ ചിത്രങ്ങള്‍ കൊണ്ട് തന്നെ ആരാധകരെ സൃഷ്ടിക്കാമെന്ന് അദ്ദേഹം വർഷങ്ങള്‍ക്ക് മുൻപ് തന്നെ തെളിയിച്ചതാണ്.
കഴിഞ്ഞ ദിവസമാണ് താരത്തിന്റെ ഓഡിയോ എന്ന തരത്തില്‍ ചില ശബ്ദസംഭാഷണങ്ങള്‍ പുറത്തുവന്നത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളോട് പ്രതികരിച്ച്‌ നടന്‍ രംഗത്ത് എത്തിയിരിക്കുകയാണ്.

ഫാബ്രിക്കേറ്റഡ് സ്റ്റോറീസുകള്‍ക്കോ, എഐ വോയിസ് ഇമിറ്റേഷനോ, ബ്രില്ല്യൻ്റ് എഡിറ്റിംഗിനോ തന്നെ തന്നെയോ തൻ്റെ കരിയറിനെയോ നശിപ്പിക്കാൻ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ വഴിയാണ് ഇക്കാര്യം പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ട് വലിയ ഇൻഡസ്ട്രികളില്‍ പോയിട്ട് പ്രൂവ് ചെയ്ത്, സർവ്വശക്തന്റെ മാത്രം അനുഗ്രഹം കൊണ്ട് സർവൈവ് ചെയ്തു പോകുന്ന ഒരു വ്യക്തിയാണ് താനെന്ന് അജ്മല്‍ അമീർ പറഞ്ഞു. തനിക്ക് നിലവില്‍ കൃത്യമായിട്ട് ഒരു മാനേജരോ, ഒരു പിആർ ടീമോ, അതുപോലെ കൃത്യമായിട്ടുള്ള സോഷ്യല്‍ മീഡിയ ഹാൻഡിലുകളോ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പണ്ടെപ്പോഴോ തൻ്റെ ഫാൻസുകാർ തുടങ്ങിയിരുന്ന ഒരു സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ആണ് താൻ കണ്ടിന്യൂ ചെയ്ത് പോയിക്കൊണ്ടിരിക്കുന്നത്. എങ്കിലും, ഇന്ന് മുതല്‍ വരുന്ന എല്ലാ കണ്ടെന്റുകളും എല്ലാ കാര്യങ്ങളും തൻ്റെ സോഷ്യല്‍ മീഡിയ ഹാൻഡിലില്‍ താൻ മാത്രമായിരിക്കും കൈകാര്യം ചെയ്യുകയെന്നും അജ്മല്‍ പ്രഖ്യാപിച്ചു.