ഇറാൻ – ഇസ്രയേല്‍ സംഘർഷം: ദുബായില്‍ കുടുങ്ങി നടൻ അജിത്; ഇപ്പോള്‍ ഇന്ത്യയിലേക്ക് മടങ്ങാൻ കഴിയില്ലെന്ന് മാനേജര്‍

Spread the love

ദുബായ്: ഇറാൻ – ഇസ്രയേല്‍ സംഘർഷം രൂക്ഷമാകുന്നതിനിടെ ദുബായില്‍ കുടുങ്ങി തമിഴ് നടനും പ്രൊഫഷണല്‍ റേസറുമായ അജിത് കുമാർ.

video
play-sharp-fill

മേഖലയിലെ സംഘർഷാവസ്ഥയെ തുടർന്ന് അന്താരാഷ്ട്ര വിമാന സർവീസുകള്‍ പെട്ടെന്ന് നിർത്തിവച്ചത് മൂലം ചെന്നെെയിലേക്ക് മടങ്ങാൻ നടന് കഴിഞ്ഞില്ല. അജിത് കുമാർ സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ മാനേജർ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

നടൻ സുരക്ഷിതനാണെന്നും യാതൊരുവിധ അപകടസാദ്ധ്യതയും നേരിടുന്നില്ലെന്നും മാനേജർ വ്യക്തമാക്കി. ശനിയാഴ്ച ഇന്ത്യയിലേക്ക് മടങ്ങേണ്ടിയിരുന്ന നടൻ വിമാനത്താവളത്തിലെത്തിയ ശേഷം തിരികെ പോരുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മേഖലയിലെ സാഹചര്യം ശാന്തമാവുകയും വിമാന സർവീസുകള്‍ പുനരാരംഭിക്കുകയും ചെയ്താലുടൻ അജിത് ഇന്ത്യയിലേക്ക് മടങ്ങുമെന്നും മാനേജർ പറഞ്ഞു.