
സ്വന്തം ലേഖകൻ
മലപ്പുറം : വിദ്യാർഥിനിയെ പീഡിപ്പിച്ച സിനിമ, സീരിയൽ നടനായ അധ്യാപകനെ പോക്സോ വകുപ്പുകൾ ഉൾപ്പെടുത്തി പൊലീസ് അറസ്റ്റ് ചെയ്തു. മുക്കണ്ണൻ അബ്ദുൽ നാസർ (നാസർ കറുത്തേനി -55) ആണ് അറസ്റ്റിലായത്. വിവിധ സിനിമകളിലും ടെലിഫിലിമുകളിലും അഭിനയിച്ചിട്ടുണ്ട്. നാളെ കോടതിയിൽ ഹാജരാക്കും.
പത്താം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിന് ഇരയായത്. പീഡന വിവരം പെൺകുട്ടി കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രക്ഷിതാക്കൾ വിവരം പൊലീസിനെ അറിയിച്ചു. തുടർന്ന് വണ്ടൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ നിയമപ്രകാരം അടക്കം പ്രതിക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിയെ വൈദ്യപരിശോധന അടക്കം നടപടികൾ പൂർത്തിയാക്കിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്യും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഉൾപ്പടെ ഇയാൾ വേഷമിട്ടിട്ടുണ്ട്. കൂടാതെ സീരിയലിലും വേഷമിട്ടുണ്ട്. സുഡാനി ഫ്രം നൈജീരിയ, ഹലാല്‍ ലൗ സ്റ്റോറി, ആടുജീവിതം തുടങ്ങിയ പ്രമുഖ ചിത്രങ്ങളിലും നാസറുണ്ട്.