play-sharp-fill
ശബരിമല കയറാനെത്തിയ ആദിവാസി യുവതി അമ്മിണിയുടെ വീടിന് നേരെ ആക്രമണം: മകന്റെ തല അടിച്ച് പൊട്ടിച്ചു; വീട് ആക്രമിച്ച് തകർത്തു: ശരണം വിളി മുഴക്കിയെത്തിയവർ നടത്തിയത് തീവ്രവാദി മോഡൽ ആക്രമണം

ശബരിമല കയറാനെത്തിയ ആദിവാസി യുവതി അമ്മിണിയുടെ വീടിന് നേരെ ആക്രമണം: മകന്റെ തല അടിച്ച് പൊട്ടിച്ചു; വീട് ആക്രമിച്ച് തകർത്തു: ശരണം വിളി മുഴക്കിയെത്തിയവർ നടത്തിയത് തീവ്രവാദി മോഡൽ ആക്രമണം

സ്വന്തം ലേഖകൻ

വയനാട്: ശരണം വിളി മുഴക്കി കയ്യിൽ ആയുധങ്ങളും തലയിൽ കാവി കെട്ടുമായി എത്തിയ അക്രമി സംഘം മലകയാൻ എത്തിയ അമ്മിണിയുടെ വീടിന് നേരെ തീവ്രവാദി മോഡൽ ആക്രമണം. വീട് അടിച്ച് തകർത്ത അക്രമി സംഘം ,അമ്മിണിയുടെ മകന്റെ തല അടിച്ച് പൊട്ടിച്ചു.

അമ്പലവയലിലെ ആദിവാസി നേതാവ് അമ്മിണിയുടെ കുടുംബത്തിന് നേരെയാണ് വീണ്ടും ആക്രമണമുണ്ടായത്. അമ്പലവയലിലുള്ള അമ്മിണിയുടെ സഹോദരിയുടെ മകന്‍ പ്രഫുലിന്റെ തലയ്ക്ക് കമ്പി വടികൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ച അക്രമി സംഘം വീട് തകര്‍ക്കുകയും ചെയ്തു. ഇരുവരേയും ബത്തേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘപരിവാറാണ് ആക്രമണത്തിന് പിന്നിലെന്നാണ് ആരോപണം.
ഇക്കഴിഞ്ഞ ഡിസംബര്‍ 23നാണ് അമ്മിണി ശബരിമല ദര്‍ശനത്തിന് ശ്രമിച്ചത്. തുടര്‍ന്ന് ഡിസംബര്‍ 31ന് അവര്‍ക്കെതിരെ ആദ്യ ആക്രമണം നടന്നു. രാത്രി ചിലര്‍ വീടിന് കല്ലെറിയുകയും അസഭ്യം പറയുകയും അമ്മണിയെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അന്ന് അക്രമി സംഘത്തില്‍ ഉണ്ടായിരുന്ന ജെന്‍സണ്‍, പ്രസാദ് എന്നിവര്‍ ഉള്‍പ്പെട്ട അക്രമി സംഘമാണ് വീണ്ടും ആക്രമണം നടത്തിയത്.
ആദ്യ ആക്രമണത്തിനെതിരെ നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും രണ്ടാഴ്ച കഴിഞ്ഞാണ് പോലീസ് മൊഴിയെടുക്കാന്‍ പോലും തയ്യാറായത്. പിന്നീട് നടപടികളൊന്നും ഉണ്ടായില്ല. ഇപ്പോള്‍ ആക്രമണം നടത്തിയവരുടെ പേരുകളടക്കം പോലീസിന് നല്‍കിയിരുന്നതാണ്. എന്നാല്‍ പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യമായ നടപടിയുണ്ടായില്ല.
വീടിന് സമീപത്തെ ചിങ്ങേരി ഭഗവതി ക്ഷേത്രത്തില്‍ ഉത്സവമായതിനാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അമ്മിണിയുടെ സഹോദരിയുടെ വീടിന് സമീപം അക്രമികള്‍ ചുറ്റിപ്പറ്റി നടക്കുന്നുണ്ടായിരുന്നു. ആദിവാസി വിഭാഗത്തിന് അവകാശപ്പെട്ട ക്ഷേത്രമാണിത്. ഇന്നലെ അക്രമമുണ്ടാകുമെന്ന് ഭയന്ന് സഹോദരിയുടെ മകനോട് വീട്ടിലേക്ക് വരാന്‍ പറഞ്ഞിരുന്നു. ഇന്ന് രാവിലെയാണ് ഉത്സവം കഴിഞ്ഞത്. തുടര്‍ന്ന് ചേച്ചിയുടെ മകന്‍ പണി സ്ഥലത്ത് കൂലി വാങ്ങാന്‍ പോകുമ്‌ബോഴാണ് ആക്രമണമുണ്ടായത്.
റോഡില്‍ വച്ച് പ്രഫുലിന്റെ ബൈക്ക് തടഞ്ഞ് നിര്‍ത്തി കമ്പി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പ്രഫുലിന്റെ തലയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ആദ്യം അമ്പലവയല്‍ സര്‍ക്കാര്‍ ആശുപത്രിയിലും ഇപ്പോള്‍ ബത്തേരി താലുക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ് പ്രഫുലിനെ. പ്രഫുലിനെ മര്‍ദ്ദിക്കുന്ന വിവരം അറിഞ്ഞ് എത്തിയപ്പോഴാണ് അമ്മിണിയുടെ സഹോദരിക്ക് മര്‍ദ്ദനമേറ്റത്