ഷാരോൺ കൊലക്കേസ്; പ്രതിയായ ഗ്രീഷ്മ സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ച സംഭവം; മുന്‍കൂട്ടി നിശ്ചയിച്ച ശുചിമുറിയില്‍നിന്ന് മറ്റൊന്നിലേക്ക് കൊണ്ടുപോയത് ഉദ്യോഗസ്ഥരുടെ വീഴ്ച; രണ്ട് വനിതാ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍
തിരുവനന്തപുരം: ഷാരോൺ വധശ്രമക്കേസിലെ പ്രതി ഗ്രീഷ്മ പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ രണ്ട് വനിതാ പൊലീസുകാർക്ക് സസ്പെൻഷൻ.
നെടുമങ്ങാട് സ്റ്റേഷനിലെ ഗായത്രി, സുമ എന്നിവര്‍ക്കെതിരെയാണ് നടപടി. രണ്ട് ഉദ്യോഗസ്ഥര്‍ക്കും വീഴ്ച്ച സംഭവിച്ചുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.
ആത്മഹത്യാശ്രമത്തില്‍ പൊലീസിന് വീഴ്ച്ച സംഭവിച്ചുവെന്ന് തിരുവനന്തപുരം റൂറല്‍ എസ്പി ഡി ശില്‍പ പ്രതികരിച്ചിരുന്നു. പൊലീസ് സ്റ്റേഷനില്‍ മുന്‍കൂട്ടി നിശ്ചയിച്ച ശുചിമുറിയില്‍ അല്ല ഗ്രീഷ്മയെ കൊണ്ടുപോയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റൊരു ശുചിമുറിയില്‍ കൊണ്ടുപോയത് ഗുരുതര വീഴ്ചയാണ്. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്നും റൂറല്‍ എസ് പി പറഞ്ഞിരുന്നു.
പിന്നാലെയാണ് സസ്‌പെന്‍ഷന്‍.ശുചിമുറിയിലെ അണുനാശിനി കഴിച്ചാണ് ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ ഗ്രീഷ്മയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. ഷാരോണ്‍ വധക്കേസില്‍ ഇന്ന് അറസ്റ്റ് ചെയ്യാനിരിക്കെയാണ് ഗ്രീഷ്മയുടെ ആത്മഹത്യാശ്രമം.