
വീണ്ടും സംവിധായിക കുപ്പായമണി നടി രേവതി; ഒരിടവേളയ്ക്കു ശേഷമാണ് രേവതി വീണ്ടും സംവിധായികയാകുന്നത്; സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്
തിരുവനന്തപുരം: വീണ്ടും സംവിധായക കുപ്പായമണിഞ്ഞ് നടി രേവതി. ഒരിടവേളക്ക് ശേഷമാണ് രേവതി വീണ്ടും സംവിധായകയാവുന്നത്.
രേവതി തന്നെയാണ് തന്റെ പുതിയ സംവിധാന സംരംഭം ഒരുങ്ങുന്നതായി സോഷ്യൽ മീഡിയ വഴി പ്രഖ്യാപിച്ചത്. ചിത്രത്തിലെ അണിയറ പ്രവർത്തകർ ആരൊക്കെയാണെന്നത് പ്രഖ്യാപിച്ചിട്ടില്ല.
കഴിഞ്ഞ ദിവസമാണ് തമിഴിൽ ഒരുങ്ങുന്ന സീരിസിന്റെ ചിത്രീകരണം ആരംഭിച്ചത്. ഹോട്ട് സ്റ്റാറിന് വേണ്ടി ഒരുങ്ങുന്ന സീരിസാണ് രേവതി ഇത്തവണ സംവിധാനം ചെയ്യുന്നത്. സംവിധായകൻ സിദ്ധാർത്ഥ് രാമസാമിയാണ് സീരിസിന്റെ സഹസംവിധായകൻ.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

2022 ൽ കജോളും വിശാൽ ജേത്വയും അഭിനയിച്ച സലാം വെങ്കിയാണ് രേവതി സംവിധാനം ചെയ്ത് റിലീസ് ചെയ്ത അവസാന ചിത്രം.
2002 ലാണ് രേവതി സംവിധാന രംഗത്തേക്ക് എത്തുന്നത്. ശോഭനയെ നായികയാക്കി ഒരുക്കിയ മൈത്രി, മൈ ഫ്രണ്ട് എന്ന ഇംഗ്ലീഷ് ചിത്രമായിരുന്നു ആദ്യ ചിത്രം.
Third Eye News Live
0