play-sharp-fill
ബസ് സ്റ്റോപ്പില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയേയും യുവാവിനേയും സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിെയടുക്കുകയും ചെയ്തു; തൃശ്ശൂരിൽ മൂന്നംഗ സംഘം അറസ്റ്റിൽ

ബസ് സ്റ്റോപ്പില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയേയും യുവാവിനേയും സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിെയടുക്കുകയും ചെയ്തു; തൃശ്ശൂരിൽ മൂന്നംഗ സംഘം അറസ്റ്റിൽ

സ്വന്തം ലേഖകൻ

തൃശൂര്‍: ബസ് സ്റ്റോപ്പില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതിക്കും യുവാവിനും നേരെ സദാചാര പൊലീസ് ചമഞ്ഞ് ആക്രമണം നടത്തിയ മൂന്നംഗ സംഘം പിടിയില്‍. ചിയാരം സ്വദേശികളായ കളവന്‍ പറമ്പില്‍ കൊച്ചുമോന്‍( ഉണ്ണികൃഷ്ണന്‍-68), നെല്ലിപറമ്പില്‍ സുജിത്ത് (41), നെല്ലിപറമ്പില്‍ വീട്ടില്‍ സുനില്‍(52) എന്നിവരാണ് അറസ്റ്റിലായത്.

ബസ് സ്റ്റോപ്പില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയേയും യുവാവിനേയും സദാചാര പൊലീസ് ചമഞ്ഞ് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ തട്ടിെയടുക്കുകയും ചെയ്തുവെന്ന പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിയ്യാരം ആല്‍ത്തറ ജങ്ഷനിലെ ബസ് സ്റ്റോപ്പില്‍ സംസാരിച്ചിരിക്കുകയായിരുന്ന യുവതിയുടേയും യുവാവിൻ്റേയും അരികിലേക്ക് പ്രതികളിലൊരാളായ കൊച്ചുമോനാണ് ആദ്യം എത്തിയത്. ശേഷം ഇരുവരേയും കൊച്ചുമോൻ ഭീഷണിപ്പെടുത്തി. ഇതിൽ യുവാവ് പ്രതികരിച്ചു. തുടർന്ന് അവിടെ നിന്നും പോയ കൊച്ചുമോൻ സുഹൃത്തുക്കളായ സുജിത്തിനേയും സുനിലിനേയും കൂട്ടി ബസ് സ്റ്റോപ്പിലേക്കെത്തി. ശേഷം യുവതിയേയും യുവാവിനേയും വടികൊണ്ട് മർദ്ദിക്കുകയായിരുന്നു.

പ്രതികളിലൊരാൾ യുവതിയുടെ കൈ പിടിച്ച് തിരിച്ചു. ആക്രമണത്തിൽ രണ്ട് പേർക്കും പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ യുവതി നെടുപുഴ പൊലീസ് സ്റ്റേഷനിൽ യുവതി നൽകിയ പരാതിയിലാണ് കേസെടുത്തത്. യുവതിയും യുവാവും പറഞ്ഞ അടയാളങ്ങളിലൂടെ സബ് ഇന്‍സ്‌പെക്ടര്‍ അനുദാസിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.