അതിരുവിട്ട എസിപിയുടെ അസഭ്യ വർഷം: സത്യസന്ധനായ സർക്കിൾ ഇൻസ്‌പെക്ടറെ കാണാതായിട്ട് 30 മണിക്കൂർ: തുമ്പില്ലാതെ പൊലീസ് വട്ടം കറങ്ങുന്നു; ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരന് എങ്ങിനെ നീതി ലഭിക്കും

അതിരുവിട്ട എസിപിയുടെ അസഭ്യ വർഷം: സത്യസന്ധനായ സർക്കിൾ ഇൻസ്‌പെക്ടറെ കാണാതായിട്ട് 30 മണിക്കൂർ: തുമ്പില്ലാതെ പൊലീസ് വട്ടം കറങ്ങുന്നു; ഒരു പൊലീസ് ഉദ്യോഗസ്ഥന് ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരന് എങ്ങിനെ നീതി ലഭിക്കും

തേർഡ് ഐ ബ്യൂറോ

കൊച്ചി: സെൻട്രൽ സ്‌റ്റേഷനിലെ സി.ഐ നവാസിനെ കാണാതായി 30 മണിക്കൂർ പിന്നിട്ടിട്ടും ഇദ്ദേഹത്തെപ്പറ്റി തുമ്പൊന്നും ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തേയ്ക്ക് പോകുകയാണെന്നും, ഒരു യാത്രയുണ്ടെന്നും ഭാര്യയ്ക്ക് സുഖമില്ലെന്നും അവസാനം അയച്ച വാട്‌സ്അപ്പ് സന്ദേശം മാത്രമാണ് ഇപ്പോൾ പൊലീസിനു ലഭിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിൽ ഇദ്ദേഹം കായംകുളം വരെ എത്തിതയാതി വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക ഫോണും, സിം കാർഡും സ്‌റ്റേഷനിൽ ഏൽപ്പിച്ച സിഐ അപ്രത്യക്ഷനാകുകയായിരുന്നു. പിന്നീട്, തന്റെ പഴ്‌സൺ മൊബൈൽ ഫോണും സിഐ ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. ബന്ധുവിന് ഏറ്റവും ഒടുവിൽ അയച്ച വാട്‌സ്അപ്പ് സന്ദേശം മാത്രമാണ് ഇപ്പോൾ ഏറ്റവും ഒടുവിൽ തെളിവായി പുറത്ത് വന്നിരിക്കുന്നത്.
സിഐയെ കാണാനില്ലെന്നാണ് പരാതിക്ക് പിന്നിൽ ഹൈക്കോടതിയിൽ നിയമന തട്ടിപ്പിന് ശ്രമിച്ച യുവതിയെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കും ബന്ധമുണ്ടെന്ന സൂചന തേർഡ് ഐ ന്യൂസ് ലൈവിന് ലഭിച്ചു. ചേർത്തല സ്വദേശിനി ആശാ അനിൽകുമാറാണ് പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫർ, ക്ലാർക്ക് തസ്തികളിലേക്കാണ് രണ്ടു പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. സിഐ നവാസാണ് ഈ യുവതിയെ അറസ്റ്റ് ചെയ്തതും നടപടിക്രമങ്ങൾ പൂർത്തിയാക്കിയതും. ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് സിഐയുടെ കാണാതാകലിൽ പങ്കുണ്ടെന്നാണ് സൂചന.

ആശാ അനിൽകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് സ്ഥലം എസിപി സുരേഷിനോട്
ഹൈക്കോടതിയിൽ നിന്ന് കാര്യങ്ങൾ തിരക്കിയിരുന്നു. എന്നാൽ ഇതേ കുറിച്ച് എസിപിക്ക് അറിയില്ലായിരുന്നു. ഇത് ഹൈക്കോടതിയിൽ നിന്ന് വിളിച്ചയാളോട് എസിപി പറഞ്ഞു. അതിന് ശേഷം സിഐ നവാസിന്റെ നടപടിയെ എസിപി ചോദ്യം ചെയ്തുവെന്നാണ് സൂചന. ഇത്തരം പ്രമാദമായ കേസിലെ അറസ്റ്റിനെ കുറിച്ച് എന്തുകൊണ്ട് തന്നോട് പറഞ്ഞില്ലെന്ന ചോദ്യമാണ് ഉയർത്തിയത്. എന്നാൽ നിയമപ്രകാരം മാത്രമാണ് താൻ പ്രവർത്തിച്ചതെന്നായിരുന്നു നവാസിന്റെ മറുപടി. ഈ ന്യായീകരണം ശരിയാണ് താനും. എന്നാൽ ഇതിൽ പ്രതികാരം തീർക്കുന്ന നടപടി എസിപിയുടെ ഭാഗത്തു നിന്നുണ്ടായി. കഴിഞ്ഞ ദിവസം നവാസ് ഡ്യൂട്ടിയ്ക്ക് ഹാജരായില്ലെന്ന് എസിപി രേഖപ്പെടുത്തിയതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിൽ വാക്കേറ്റവും ഉണ്ടായി. ഏറെ നിരാശനായിരുന്നു സിഐ നവാസ്. ചേർത്തല സ്വദേശിനി ആശാ അനിൽകുമാറാണ് നിയമന തട്ടിപ്പിൽ പിടിയിലായത്. ഹൈക്കോടതിയിലെ ഷോഫർ, ക്ലാർക്ക് തസ്തികളിലേക്കാണ് രണ്ടു പേർക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമിച്ചത്. ഒൻപത് ലക്ഷം രൂപ വരെയാണ് ഇവർ ഇതിനായി ആവശ്യപ്പെട്ടതെന്നാണ് പരാതി. ഹൈക്കോടതി വിജിലൻസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കൊച്ചി സിറ്റി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഈ കേസിൽ കാര്യക്ഷമമായ ഇടപെടലാണ് നാവാസ് നടത്തിയത്.

വർഷങ്ങളായി എറണാകുളം ജില്ലയിലെ കോടതികൾ കേന്ദ്രീകരിച്ച് അഭിഭാഷകർക്കായി കേസുകൾ ക്യാൻവാസ് ചെയ്യുന്ന വ്യക്തിയാണ് ആശാ അനിൽകുമാർ. ഈ ബന്ധങ്ങൾ ദുരുപയോഗം ചെയ്താണ് യുവതി തട്ടിപ്പിനായി വലവിരിച്ചിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതിന് ശേഷം കൂടുതൽ അന്വേഷണം നടത്തുമെന്ന് നവാസ് അറിയിക്കുകയും ചെയ്തു. ഇതിനിടെയാണ് ഹൈക്കോടതിയിൽ നിന്ന് എസിപിയെ വിളിച്ച് കാര്യങ്ങൾ തിരക്കുന്നത്. ഇതോടെ എസിപിയും സിഐയും തമ്മിൽ ഈഗോ പ്രശ്നമായി ഈ കേസ് മാറി. ഇതിലെ തർക്കവും പ്രതികാരവുമാണ് നവാസിനെ കാണാതാകുന്നതിന് പിന്നിലെ ഘടകം.

സെൻട്രൽ സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടറുടെ ഔദ്യോഗിക ചുമതലകൾ ഇന്നലെ ഈ ഉദ്യോഗസ്ഥൻ ഒഴിഞ്ഞതായാണ് വിവരം. അതായത് രാത്രിയോടെ സ്റ്റേഷനിൽ എത്തി വയർലസും മറ്റും തിരികെ നൽകി. അതിന് ശേഷമാണ് വീട്ടിലേക്ക് പോയത്. കാണാതായ ദിവസം രാവിലെ നാലിന് തേവരയിലെ ക്വാർട്ടേഴ്സിൽ പൊലീസ് ജീപ്പിലാണ് എത്തിയത്.

അഞ്ചരയ്ക്കു ശേഷം പുറത്തേക്കു പോയി. പിന്നീടു കാണാനില്ലെന്നാണു പരാതി. ചേർത്തല കുത്തിയതോട് സ്വദേശിയായ നവാസ് കുടുംബത്തോടൊപ്പമാണു താമസം. തേവര പൊലീസ് കേസെടുത്തു. മേലുദ്യോഗസ്ഥനുമായി സിഐ നവാസിന് അഭിപ്രായ ഭിന്നതയുണ്ടായിരുന്നതായി കൊച്ചി പൊലീസ് കമ്മീഷണറും അറിയിച്ചിട്ടുണ്ട്.

ഇതിനിടെ, ഒരു ജുവലറി ഉടമ ഐജിയുടെ ബന്ധുവിൽ നിന്നും 20 ലക്ഷം രൂപ കടം വാങ്ങിയ കേസിൽ നടത്തിയ ഇടപെടലുകളും നവാസിനെതിരെ എസിപി ആയുധമാക്കിയെന്നാണ് സൂചന. പണം തിരികെ നൽകും മുൻപ് കടം നൽകിയ ഐജിയുടെ ബന്ധുമരിച്ചു. ഇതോടെ ഐജിയുടെ ബന്ധുവിന്റെ ഭാര്യ ജുവലറി ഉടമയെ ബന്ധപ്പെട്ട് പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, ഇയാൾ ഇതിന് തയ്യാറായില്ല. ഇവർ ഐജിയ്ക്ക് നൽകിയ പരാതിയിൽ അന്വേഷണം നടത്തി നടപടിയെടുക്കാൻ ഐജി കമ്മിഷണറെ ചുമതലപ്പെടുത്തി. കമ്മിഷണറുടെ നിർദേശാനുസരണം അന്ന് സംഭവത്തിൽ കേസെടുത്തതും, ജുവലറി ഉടമയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതും സി.ഐ നവാസായിരുന്നു. എന്നാൽ, ജുവലറി ഉടമയുടെ ബന്ധുക്കളും, ജുവലറി അസോസിയേഷനും ഇടപെട്ടതോടെ മറ്റെല്ലാവരും ഒരു വശത്തായി. മന്ത്രി അടക്കം പ്രശ്‌നത്തിൽ ഇടപെട്ടതോടെ നവാസ് ഒരു വശത്തും മറ്റെല്ലാവരും എതിർവശത്തുമായി. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശം അനുസരിച്ച നവാസ് പ്രശ്‌നത്തിൽ ഒറ്റപ്പെട്ട അവസ്ഥയിലായി. ഇതെല്ലാം ചേർത്താണ് നവാസിനെ ഒറ്റപ്പെടുത്തി എസിപി കഴിഞ്ഞ ദിവസം ശകാരിച്ചത്. ഇതോടെയാണ് നവാസിനെ കാണാതായതെന്നാണ് സൂചന.