play-sharp-fill
ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ

ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമ അറസ്റ്റിൽ

സ്വന്തം ലേഖകൻ

കൊച്ചി: മോഡലും ആക്ടിവിസ്റ്റുമായ രഹ്ന ഫാത്തിമ അറസ്റ്റിൽ. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്. എറണാകുളത്തു നിന്നാണ് രഹ്നയെ അറസ്റ്റു ചെയ്തത്. മതവികാരം വ്രണപ്പെടുത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ കുറിപ്പിട്ടുവെന്ന പരാതിയിലാണ് നടപടി. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരുന്നു രഹ്നയ്‌ക്കെതിരെ കേസെടുത്തത്.

കേസിൽ രഹ്ന ഫാത്തിമ നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. താൻ ഒരു മതവിശ്വാസിയാണ്. അതുകൊണ്ടു തന്നെ തനിക്ക് അവിടെ പോകാനുള്ള അവകാശമുണ്ടായിരുന്നു. താൻ ഒരുതരത്തിലും മതവിശ്വാസത്തെ വ്രണപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും രഹ്ന ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അനാവശ്യമാണെന്നും യുവതികൾക്കും ശബരിമലയിൽ പോകാമെന്ന സുപ്രീം കോടതി ഉത്തരവിനെത്തുടർന്ന് വ്രതമെടുത്താണ് ക്ഷേത്രത്തിൽ പോയതെന്നും രഹ്ന സമർപ്പിച്ച ഹർജിയിൽ പറഞ്ഞിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ രഹ്നയുടെ സന്ദർശനം ശബരിമലയിൽ ചില പ്രശ്‌നങ്ങളുണ്ടാക്കിയെന്നും മതവികാരം വ്രണപ്പെടുത്തുന്ന തരത്തിലേക്ക് നീങ്ങിയെന്നും പ്രോസിക്യൂഷൻ വാദിച്ചു. ഈ വാദം അംഗീകരിച്ചായിരുന്നു കോടതി രഹ്നയ്ക്ക് ജാമ്യം നിഷേധിച്ചത്. പത്തനംതിട്ട ടൗൺ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കൊച്ചിയിൽ എത്തിയാണു രഹ്നയെ അറസ്റ്റ് ചെയ്തത്.