video
play-sharp-fill
അസിഡിറ്റിയാണോ നിങ്ങളുടെ പ്രശ്നം…? ഇനി വിഷമിക്കേണ്ട; ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ

അസിഡിറ്റിയാണോ നിങ്ങളുടെ പ്രശ്നം…? ഇനി വിഷമിക്കേണ്ട; ദഹനപ്രശ്നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്ന ചില പൊടിക്കൈകള്‍ ഇതാ

സ്വന്തം ലേഖിക

കോട്ടയം: ഇഷ്ട ഭക്ഷണം കഴിക്കാന്‍തന്നെ ഇപ്പോള്‍ പലര്‍ക്കും പേടിയാണ്.

എപ്പോഴാകും വയറിനു പ്രശ്നം ഉണ്ടാകുക എന്ന് പറയാന്‍ കഴിയില്ലല്ലോ. പല കാരണങ്ങള്‍ കൊണ്ടും ദഹനം ശരിയായ രീതിയില്‍ നടക്കാതെ വരാം. തന്മൂലം കുറച്ച്‌ ഭക്ഷണം കഴിക്കുമ്പോഴേക്ക് വയര്‍ നിറഞ്ഞ് പന്തുപോലെ ആയിട്ടുണ്ടാകും. അതുപോലെതന്നെ ഇന്ന് പലരിലും കണ്ട് വരുന്ന പ്രശ്നമാണ് അസിഡിറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷണം കൃത്യമായി കഴിക്കാതിരിക്കുക, ജീവിതശൈലിയില്‍ ഉണ്ടായ മാറ്റങ്ങള്‍, ഭക്ഷണരീതിയില്‍ വരുന്ന മാറ്റങ്ങള്‍, പരസ്പരം യോജിക്കാത്ത ഭക്ഷണം കഴിക്കുക, പഴകിയതും ദുഷിച്ചതുമായ മത്സ്യമാംസങ്ങള്‍, എരിവും പുളിയും മസാലയും അധികം ചേര്‍ത്ത ഭക്ഷണങ്ങള്‍, മാനസിക സംഘര്‍ഷം, തുടങ്ങിയവയൊക്കെ അസിഡിറ്റിക്ക് കാരണമായേക്കാം.

ഭക്ഷണം കഴിച്ചയുടന്‍ അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചില്‍ എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. ചിലരില്‍ വയറ് വേദനയും ഉണ്ടാകാം. ചികിത്സിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാകാം. അസിഡിറ്റിയെ ഒഴിവാക്കാന്‍ ആദ്യം ചെയ്യേണ്ടത് എല്ലാ ദിവസവും കൃത്യസമയത്ത് തന്നെ ഭക്ഷണം കഴിക്കുക എന്നതാണ്. ദഹനപ്രശ്നങ്ങള്‍ തടയാന്‍ ഈ മൂന്ന് ചേരുവകള്‍ സഹായിക്കും.

ഇഞ്ചി.

ദഹനക്കേട്, ഓക്കാനം, ശരീരവണ്ണം തുടങ്ങിയ ദഹനപ്രശ്‌നങ്ങള്‍ക്കുള്ള പരമ്പരാഗത പ്രതിവിധിയാണ് ഇഞ്ചി. ഇതില്‍ കാര്‍മിനേറ്റീവ് അടങ്ങിയിട്ടുണ്ട്. ഇത് ദഹനനാളത്തിലെ അമിതമായ വാതകം കുറയ്ക്കാന്‍ സഹായിക്കുന്നു. ചായയിലോ അല്ലാതെയോ ഇഞ്ചി കഴിക്കുന്നത് ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിന് സഹായിക്കും.

പെരുംജീരകം.

ഭക്ഷണത്തിന് ശേഷം പെരുംജീരകം കഴിക്കുന്നത് ദഹനത്തെ സഹായിക്കുകയും വീക്കവും കുറയ്ക്കുകയും ചെയ്യും. ഒരു കപ്പ് ഇളം ചൂട് വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പെരുംജീരകവും ഒരു നുള്ള് കായപൊടിയും ചേര്‍ത്ത് കുടിക്കുക. പെരുംജീരക വെള്ളത്തില്‍ മല്ലിയിലയും ചേര്‍ക്കാം. ഇത് നന്നായി യോജിപ്പിച്ച ശേഷം ഈ വെള്ളം കുടിക്കുക.

മല്ലിയില.

മല്ലിയില വയറുവേദന കുറയ്ക്കാനും മറ്റ് ദഹനപ്രശ്നങ്ങള്‍ അകറ്റുന്നതിനും സഹായിക്കും. മല്ലിയിലയിട്ട് തിളപ്പിച്ച വെള്ളം ദിവസവും രണ്ട് നേരം കുടിക്കുന്നത് വിവിധ രോഗങ്ങള്‍ അകറ്റുന്നതിന് സഹായിക്കുന്നു. മാത്രമല്ല രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഫലപ്രദമാണ്.