
നല്ല ആരോഗ്യത്തിന് നല്ല ആഹാര ശീലം വേണം. എന്നാൽ ചില ആഹാരങ്ങൾ ശരിയായ രീതിയിൽ ദഹിക്കാതിരുന്നാൽ അത് അസിഡിറ്റി, ദഹനക്കേട് തുടങ്ങിയ പ്രശ്നങ്ങൾക്ക് കാരണമാകുന്നു.
ഇന്ന് പ്രായഭേദമന്യേ പലരേയും അലട്ടുന്ന ഗുരുതരമായൊരു ആരോഗ്യ പ്രശ്‌നമാണ് അസിഡിറ്റി. ഭക്ഷണം കഴിക്കുന്നതിനു മുമ്പും കഴിച്ച ശേഷവും അനുഭവപ്പെടുന്ന നെഞ്ചെരിച്ചില്‍, വയറെരിച്ചിൽ, വയറുവേദന എന്നിവയാണ് അസിഡിറ്റിയുടെ പ്രധാന ലക്ഷണങ്ങള്‍. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍ അള്‍സറും പിന്നീട് അതിലും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളും ഇതിലൂടെ ഉണ്ടാകാം. ജീവിതശൈലിയിലും ഭക്ഷണരീതിയിലും വരുന്ന മാറ്റങ്ങളും, മാനസിക സംഘര്‍ഷവുമൊക്കെ അസിഡിറ്റിക്ക് കാരണമാകാറുണ്ട്.
അസിഡിറ്റിയും വയറുവേദനയും അകറ്റാൻ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ

Whatsapp Group 1 | Whatsapp Group 2 |Telegram Group
അയമോദകവും ചതച്ച ഇഞ്ചിയും
അല്പം അയമോദകവും ഒരു കഷ്ണം ചതച്ച ഇഞ്ചിയും ഒരു പാത്രത്തിലെടുത്ത് ഒരു ഗ്ലാസ്സ് വെള്ളം ചേർത്ത് തിളപ്പിച്ച് പകുതിയായി വറ്റിച്ചെടുക്കുക. ഇത് ചൂടോടെ കുടിക്കുക. നല്ല ദഹനം ലഭിക്കാനും ഗ്യാസ് സംബന്ധമായ വേദന പരിഹരിക്കാനും ഇഞ്ചി ഫലപ്രദമാണ്.
അയമോദക വെള്ളം
ഒരു സ്പൂണ്‍ അയമോദകക്കുരു, ഒരു ഗ്ലാസ് വെള്ളത്തിലിട്ട് തിളപ്പിച്ച് പകുതിയായി വറ്റിക്കുക. ഇതിലെ വെള്ളം ഊറ്റിയെടുത്ത് അസിഡിറ്റി, വയർ സ്തംഭനം എന്നിവയുള്ളപ്പോള്‍ കുടിക്കാം.
ചൂട് വെയ്ക്കല്‍
ഒരു കപ്പ് അയമോദകം നിറം മാറുന്നത് വരെ വറുക്കുക. ഇത് ഒരു കോട്ടണ്‍ തുണിയില്‍ പൊതിഞ്ഞ് കെട്ടുക. വയറ്റില്‍ അല്ലെങ്കില്‍ ഗ്യാസ് മൂലം പ്രശ്‌നമുള്ള ഭാഗത്ത് വെച്ച് ചൂട് പിടിക്കുക. അതിന് അധികം ചൂട് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
അയമോദകവും വെറ്റിലയും
ഏതാനും അയമോദകക്കുരു ഒരു വെറ്റിലയില്‍ പൊതിഞ്ഞ് വായ്ക്കുള്ളിലേക്ക് വെയ്ക്കുക. ഇതിന്റെ നീര് കഴിയുന്നിടത്തോളം സമയം ഇറക്കുക. ദഹനം മെച്ചപ്പെടുത്താനും ശാരീരിക പ്രവർത്തനത്തെ ഉത്തേജിപ്പിക്കുന്ന എൻസൈമുകള്‍ ഉമിനീർ ഗ്രന്ഥികളില്‍ നിന്ന് പുറത്ത് വിടാനും വെറ്റില സഹായിക്കും.