play-sharp-fill
പള്ളം മാവിളങ്ങിൽ നിയന്ത്രണം വിട്ട ലോറി വീട് ഇടിച്ചു തകർത്തു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് : എംസി റോഡിൽ ഗതാഗതക്കുരുക്ക്

പള്ളം മാവിളങ്ങിൽ നിയന്ത്രണം വിട്ട ലോറി വീട് ഇടിച്ചു തകർത്തു: വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക് : എംസി റോഡിൽ ഗതാഗതക്കുരുക്ക്

സ്വന്തം ലേഖകൻ

ചിങ്ങവനം: എം.സി റോഡിൽ പള്ളം മാവിളങ്ങിൽ നിയന്ത്രണം വിട്ട ലോറി വീട്ടിലേയ്ക്ക് ഇടിച്ച് കയറി. വീട് പൂർണമായും തകർത്ത ലോറി സമീപത്തെ റോഡിൽ എത്തിയാണ് നിന്നത്. ശനിയാഴ്ച രാവിലെ എട്ടരയോടെ പള്ളം മാവിളങ്ങ് ജംഗ്ഷനിലായിരുന്നു സംഭവം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ ലോറി നിയന്ത്രണം വിട്ട് റോഡരികിലെ കടയും വീടും പ്രവർത്തിക്കുന്ന സ്ഥാപനത്തിലേയ്ക്ക് പാഞ്ഞ് കയറുകയായിരുന്നു. കെട്ടിടം പൂർണമായും തകർത്ത ശേഷം ബുക്കാനാ ഭാഗത്തെ റോഡിലേയ്ക്ക് ലോറി പാഞ്ഞ് കയറിയാണ് നിന്നത്.

ലോറി പാഞ്ഞെത്തുന്നത് കണ്ട് വീട്ടുകാർ ഓടി മാറിയതിനാൽ വൻ അപകടം ഒഴിവായി. എതിർ ദിശയിൽ നിന്ന് വാഹനങ്ങൾ എത്താതിരുന്നത് വൻ അപകടം ഒഴിവാക്കി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് സംശയിക്കുന്നു. ചിങ്ങവനം പൊലീസ് സ്ഥലത്ത് എത്തി. അപകടത്തെ തുടർന്ന് എം സി റോഡിലും ബുക്കാനാ റോഡിലും ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. അപകടത്തിൽപ്പെട്ട ലോറി മാറ്റിയതിനെ തുടർന്നാണ് ഗതാഗതക്കുരുക്ക് ഒഴിവായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group