video
play-sharp-fill

ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം ; ഭർത്താവ് അറസ്റ്റില്‍

ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം ; ഭർത്താവ് അറസ്റ്റില്‍

Spread the love

മട്ടന്നൂർ : ആശാ പ്രവർത്തകയായ യുവതിക്കുനേരേ ആസിഡ് ആക്രമണം. കൂടാളി പഞ്ചായത്ത് രണ്ടാം വാർഡിലെ ആശാ പ്രവർത്തകയായ പട്ടാന്നൂരിലെ കെ.കമലയ്ക്ക് (49) നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്.

സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ബുധനാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഭർത്താവ് കെ.പി. അച്യുതനാണ് (58) പട്ടാന്നൂർ നിടുകുളത്തെ വീട്ടില്‍ വച്ച്‌ ആസിഡ് ഒഴിച്ചതെന്ന് യുവതി മട്ടന്നൂർ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

മുഖത്തും നെറ്റിക്കും ചെവിക്കും നെഞ്ചിലും പൊള്ളലേറ്റ യുവതി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group