
കൊച്ചി: ടാങ്കർലോറിയില്‍നിന്ന് സള്‍ഫ്യൂരിക് ആസിഡ് ദേഹത്തുവീണ് ബൈക്ക് യാത്രികന് പൊള്ളലേറ്റ സംഭവത്തിൽ ഡ്രൈവർ അറസ്റ്റില്‍. പാല തീക്കോയി മാടപ്പള്ളില്‍ സി ആർ ഗിരീഷിനെ (36) ആണ് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ജാമ്യത്തില്‍ വിട്ടു. ടാങ്കർലോറി പോലീസ് കസ്റ്റഡിയിലാണ്.
കഴിഞ്ഞ ചൊവ്വാഴ്ച വൈകീട്ട് 6.45-നാണ് തേവര സിഗ്നലിനു സമീപം എതിരേവന്ന ലോറിയില്‍നിന്ന് ഇരുകൈകളിലും കഴുത്തിലും ആസിഡ് വീണ് കണ്ണമാലി കണ്ടക്കടവ് പാലയ്ക്കാപ്പള്ളിവീട്ടില്‍ പി എസ് ബിനീഷിന് പൊള്ളലേറ്റത്. ഇയാളിപ്പോൾ എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
ടൈല്‍ ജോലിക്കാരനായ ബിനീഷ് ജോലികഴിഞ്ഞ് കരിമുകളില്‍നിന്ന് വീട്ടിലേക്കുവരുന്ന വഴിക്കായിരുന്നു അപകടം. കൊച്ചി തുറമുഖത്തുനിന്ന് ഫാക്ടിലേക്ക് സള്‍ഫ്യൂരിക് ആസിഡുമായി പോയ ടാങ്കർലോറിയാണ് അപകടമുണ്ടാക്കിയത്. സംഭവത്തില്‍ അപകടകരമായി വാഹനമോടിച്ചതിനും മനുഷ്യജീവന് അപകടരമായ രീതിയില്‍ അലക്ഷ്യമായി രാസവസ്തു കൈകാര്യം ചെയ്തതിനുമാണ് കേസെടുത്തിരിക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group